
പ്രതിപക്ഷം വീണ്ടും ബ്രചഹ്മപുരം വിഷയം സഭയില്‍ ഉന്നയിക്കാനൊരുങ്ങുന്നു. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ ഇന്നലെ കൊച്ചിയില്‍ പോലീസ് നടത്തിയ അതിക്രമവും സഭയില്‍ ചര്‍ച്ചയാകും. വനിതാ കൗണ്‍സിലര്‍മാരുള്‍പ്പെടെയുള്ളവരെ പോലീസ് ഇന്നലെ കയ്യേറ്റം ചെയ്തെന്നാണ് കോണ്‍ഗ്രസ് ആരോപണം. ബ്രഹ്മപുരം വിഷയവുമായി ബന്ധപെട്ട് ആരോപണങ്ങള്‍ നിരവധി ഇയരുമ്പോഴും സര്‍ക്കാര്‍ എന്തുകൊണ്ട് അന്വേഷണം പ്രക്യാപിക്കുന്നില്ലെന്ന് ചോദ്യം സഭയില്‍ പ്രതിപക്ഷം ഉയര്‍ത്താന്‍ സാധ്യതയുണ്ട് .
തിപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷനു മുന്നില്‍ കോണ്‍ഗ്രസ് ഇന്നലെ നടത്തിയ പ്രതിഷേധത്തിനിടെയാണ് പോലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായതെന്ന് യുഡിഎഫ് ആരോപിച്ചത്. എന്നാല്‍ മേയറെ കൗണ്‍സിലര്‍മാര്‍ തടയാന്‍ ശ്രമിച്ചതാണ് പ്രകോപനങ്ങള്‍ക്ക് കാരണമായത്.
അതേസമയം ബ്രഹ്മപുരത്തെ തീപിടുതത്തെ തുടര്‍ന്ന് വായുമലിനീകരണം ശക്തമായി. മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ ഇന്നാരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും. അതേസമയം അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളില്‍ ശ്വാസ് ക്ലിനിക്കുകളും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
അതേസമയം ബ്രഹ്മപുരത്തെ തീയും പുകയും പൂര്‍ണമായി ശമിച്ചെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടുത്ത 48 മണിക്കൂര്‍ വരെ നിതാന്ത ജാഗ്രത തുടരും. വിഷയത്തില്‍ മൗനം വെടിഞ്ഞ മുഖ്യമന്ത്രി തീ അണയ്ക്കാന്‍ പരിശ്രമിച്ചവരെ അഭിനന്ദിച്ചു. ദൗത്യം വിജയകരമായി പൂര്‍ത്തിയായി എന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു.






