
കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ വായുമലിനീകരണം ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡന് എംപി. വിഷയത്തി ലേക്സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കി.
മാലിന്യ പുക ഉയരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ സഹായം അനിവാര്യമെന്നും ഹൈബി നല്കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ന് ഇരു സഭകളിലും പ്രതിപക്ഷ ബഹളം ഉണ്ടായി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക് സഭ നിര്‍ത്തിവച്ചു
അതേസമയം നിയമസഭയിലും വിഷയം പ്രതിഷേധത്തിനിടയാക്കി. പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കേരളത്തില്‍ 900ത്തിലധികം തദ്ദേശ സ്ഥാപനങ്ങളുണ്ട്. എല്ലാ പ്രശ്നങ്ങളും നിയമസഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.
സീറ്റില്‍ ഇരിക്കാതെ പ്രതിഷേധിക്കുന്നവരെ ജനം കാണുണ്ടെന്നും അവര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തോറ്റുപോകുമെന്നും പ്രതിപക്ഷ അംഗങ്ങളെ സ്പീക്കര്‍ പരിഹസിച്ചു. ചെയറിന്റെ മുഖം മറച്ച് ബാനര്‍ പിടിച്ച അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരുമെന്നും സ്പീക്കര്‍ താക്കീതുനല്കി. ഷാഫി പറമ്പില്‍ എംഎല്‍എയുടെ പേരെടുത്ത് പറഞ്ഞാണ് സ്പീക്കര്‍ അടുത്ത തവണ തോറ്റുപോകുമെന്ന് പറഞ്ഞത്.
ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചി കോര്‍പറേഷനിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാകില്ലെന്ന് ആദ്യം തന്നെ സ്പീക്കര്‍ നിലപാടെടുത്തു. പിന്നാലെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി






