തിരുവനന്തപുരം: വാഴപ്പിണ്ടിയമായി നിയമസഭയിലേക്ക് മഹിളാ കോണ്‍ഗ്രസിന്റെ മാര്‍ച്ച്. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ കോലവും വാഴത്തടയില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മുഖവും വെട്ടിയൊട്ടിച്ചാണ് പ്രതിഷേധ മാര്‍ച്ച്.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയില്‍ അവതരണാനുമതി നിഷേധിച്ചതിനാണ് സ്പീക്കര്‍ക്കെതിരെ പ്രതിഷേധം. പ്രതിപക്ഷ നേതാവിന് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണെന്ന മുഹമ്മദ് റിയാസിന്റെ പരാമര്‍ശമാണ് മന്ത്രിക്കെതിരായ പ്രതിഷേധത്തിന് കാരണം.
നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ചുമായി എത്തി. സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും മന്ത്രി മുഹമ്മദ് റിയാസിന്റെയും കോലം കത്തിച്ചു. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് പോലീസുമായി ഉന്തും തള്ളിലും കലാശിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.






