.jpg&w=1920&q=75)
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. മുഖ്യമന്ത്രിയെ ചെറ്റയെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് സുധാകരന്റെ പരമാര്‍ശങ്ങള്‍.ഇങ്ങനൊരു ചെറ്റ മുഖ്യമന്ത്രി ലോകത്ത് എവിടെയെങ്കിലുമുണ്ടോ എന്നാണ് സുധാകരന് ചോദിച്ചത്. പിണറായി വിജയനെ ചങ്ങലക്കിടാന്‍ കഴിഞ്ഞില്ലെങ്കില്‍ സിപിഐഎം പിരിച്ചുവിടണം.
നാണവും മാനവും ഉളുപ്പുമുണ്ടോ അദ്ദേഹത്തിന്. എത്ര അഴിമതി ആരോപണം വന്നു. പ്രതികരിച്ചോ. തുക്കട പൊലീസിനെ കാണിച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട. നീതി കാണിച്ചില്ലെങ്കില്‍ പോലീസാണെന്ന് നോക്കില്ലെന്നും സുധാകരന് ഭീഷണിസ്വരത്തില്‍ പറഞ്ഞു.
കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികളാണെന്നും പോലീസിനെ ഓടിച്ചിട്ട് തല്ലാന്‍ കെല്‍പ്പുള്ളവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും സുധാകരന് പറഞ്ഞു.പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും രംഗത്തെത്തി. കോണ്‍ഗ്രസിനെതിരെ തിരിഞ്ഞാല്‍ കാല്‍മുട്ട് അടിച്ചൊടിക്കുമെന്ന് അസി.കമ്മീഷണറുടെയും എസ്എച്ച്ഒയുടെയും പേരെടുത്ത് പറഞ്ഞ് ഷിയാസ് പറഞ്ഞു.

Comments