
പുതിയ സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ച് പെബിള്‍. പെബിള്‍ കോസ്മോസ് ബോള്‍ഡ് എന്ന വാച്ചാണ് കമ്പനി പുറത്തിറക്കിയത്. പെബിള്‍ കോസ്മോസ് ബോള്‍ഡ് സ്മാര്‍ട്ട് വാച്ചിന് ഇന്ത്യയില്‍ 2,299 രൂപയാണ് വില. ഈ വില വിഭാഗത്തില്‍ വച്ച് മികച്ച ഡിസൈനും സവിശേഷതകളും ഈ വാച്ചിലുണ്ട്. പെബിളിന്റെ ഓണ്‍ലൈന്‍ സ്റ്റോറിലും ഫ്ലിപ്പ്കാര്‍ട്ടിലും വാച്ച് ലഭ്യമാണ്. ജെറ്റ് ബ്ലാക്ക്, മിഡ്നൈറ്റ് ഗോള്‍ഡ്, വിന്റര്‍ ബ്ലൂ, മിസ്റ്റി ഗ്രേ കളര്‍ ഓപ്ഷനുകളിലാണ് വാച്ച് അവതരിപ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ വാറന്റിയും നല്‍കുന്നുണ്ട്.
പെബിള്‍ കോസ്മോസ് ബോള്‍ഡ് സ്മാര്‍ട്ട് വാച്ചില്‍ മെറ്റാലിക് ഷോക്ക് പ്രൂഫ് കേസിങ് ആണ് നല്‍കിയിട്ടുള്ളത്. വൃത്താകൃതിയിലുള്ള മെറ്റല്‍ ഡയലും ഈ വാച്ചിലുണ്ട്. സിലിക്കണ്‍ സ്ട്രാപ്പുകളാണ് ഈ ബജറ്റ് വാച്ചിന്റെ മറ്റൊരു സവിശേഷത. പ്രീമിയം ലുക്കുള്ള വാച്ചാണ് പെബിള്‍ കോസ്മോസ് ബോള്‍ഡ് വാച്ചിനുള്ളത്. നിരവധി ഹെല്‍ത്ത്, ഫിറ്റ്നസ് ഫീച്ചറുകളും ഈ വാച്ചില്‍ പെബിള്‍ നല്‍കിയിട്ടുണ്ട്. കസ്റ്റമൈസേഷനായി മള്‍ട്ടി-കളര്‍ ഡയല് ഓപ്ഷനുകളും വാച്ചിലുണ്ട്. 100ല്‍ അധികം ക്ലൗഡ് ബേസ്ഡ് വാച്ച് ഫെയ്സുകളുമായിട്ടാണ് പെബിള്‍ കോസ്മോസ് ബോള്‍ഡ് വരുന്നത്. 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുള്ള 360 x 360 പിക്സല്‍ റെസലൂഷന്‍ ഡിസ്പ്ലെയാണ് പെബിള്‍ കോസ്മോസ് ബോള്‍ഡ് വാച്ചിലുള്ളത്. 1.39 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്പ്ലേയാണ് ഇത്. ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായി വരുന്ന ഈ സ്മാര്‍ട്ട് വാച്ചില്‍ കോളുകള്‍, റീസന്റ് കോളുകള്‍, ഡയല് പാഡ്, വോയിസ് അസിസ്റ്റന്റ് സപ്പോര്‍ട്ട് എന്നിവയെല്ലാം കമ്പനി നല്‍കിയിട്ടുണ്ട്. ബ്ലൂട്ടൂത്ത് വേര്‍ഷന്‍ 5 ആണ് ഈ വാച്ചില്‍ കണക്റ്റിവിറ്റിക്കായി പെബിള്‍ നല്‍കിയിട്ടുള്ളത്.
പെബിള്‍ കോസ്മോസ് ബോള്ഡില് 260mAh ബാറ്ററിയിലാണുള്ളത്. ഇത് സ്റ്റാന്‍ഡ്-ബൈ മോഡില്‍ 7 ദിവസം വരെ ബാക്ക്അപ്പ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വയേഡ് ചാര്‍ജിങ് സപ്പോര്‍ട്ടും ഈ ഡിവൈസില്‍ ഉണ്ട്. ഐപി67 സര്‍ട്ടിഫിക്കേഷനുള്ള വാച്ച് വാട്ടര്‍ റസിസ്റ്റന്റ് ആണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളുമായി കണക്റ്റ് ചെയ്യാവുന്ന ഈ വാച്ച് ഹിന്ദി ഭാഷയെയും സപ്പോര്‍ട്ട് ചെയ്യുന്നു. പെബിള്‍ കോസ്മോസ് ബോള്‍ഡ് സ്മാര്‍ട്ട് വാച്ചില്‍ രക്തത്തിലെ ഓക്സിജന്റെ അളവ് അറിയാനുള്ള എസ്പിഒ2 ട്രാക്കിങ് ഉണ്ട്. സ്ലീപ്പ് മോണിറ്ററിങ്, ഹാര്‍ട്ട്ബീറ്റ് നിരീക്ഷണം എന്നിങ്ങനെയുള്ള ആരോഗ്യം ട്രാക്കുചെയ്യുന്നതിനുള്ള സവിശേഷതകളും പെബിള്‍ ഈ സ്മാര്‍ട്ട് വാച്ചില്‍ നല്‍കിയിട്ടുണ്ട്. ആക്റ്റിവിറ്റി ട്രാക്കിങ്ങിനായി ആക്റ്റിവിറ്റി മോണിറ്റര്‍, സ്റ്റെപ്പുകള്‍ ട്രാക്ക് ചെയ്യാനായി പെഡോമീറ്റര്‍ എന്നിവയുമായി വരുന്ന വാച്ചില്‍ 100ല്‍ അധികം സ്പോര്‍ട്സ് മോഡുകളും സപ്പോര്‍ട്ട് ചെയ്യുന്നു.






