
എംഎല്‍എമാര്‍ക്ക് ലഭിക്കാത്ത നീതി എങ്ങനെ സാധാരണക്കാര്‍ക്ക് ലഭിക്കുമെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കുമ്പോള്‍ നോക്കി നില്ക്കാന് ആകിലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് അക്രമം ഉണ്ടായിട്ടില്ല എന്ന് കരുതി ഇങ്ങോട്ട് പറഞ്ഞാല്‍ തിരിച്ചു പറയുമെന്നും വിഡി സതീശന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുകയാണ് ഇപ്പോള്‍. അങ്ങനെ വന്നാള് നമ്മള് പൂച്ചകളെപ്പോലെ പതുങ്ങിയിരിക്കുന്ന പ്രതിപക്ഷം എന്ന് വിചാരണ ചെയ്യപ്പെടും. നിയമസഭാ നടപടികള്‍ കൃത്യമായി നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. കൂടിയാലോചിച്ച് എടുത്ത തീരുമാനമാണ്. പ്രതിപക്ഷത്തിന്റെ അവകാശം കൃത്യമായി പറഞ്ഞതാണ്. പ്രതിപക്ഷ അംഗങ്ങള്‍ക്കു മാത്രമല്ല റൂള്‍ 50 അവസരം. ഇങ്ങനെ നിരന്തരം അവകാശങ്ങള്‍ ഹനിക്കുമ്പോള്‍ നോക്കിയിരിക്കാന്‍ പറ്റിയല്ല . അവകാശങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ കേട്ടിരിക്കില്ല. ഒരു അതിക്രമവും പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഇങ്ങോട്ട് പറഞ്ഞാല്‍ തിരിച്ചും പറയും. ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ സി.പി.എം ഗുണ്ടയെ പോലെ പെരുമാറി. എം എല്‍ എ മാര്‍ക്ക് കിട്ടാത്ത നീതി എങ്ങനെ സാധാരണക്കാര്‍ക്ക് ലഭിക്കും പോലീസ് ഭരണം നടക്കുന്നത് ഇങ്ങനെയാണ്. വാദി പ്രതിയായി മാറുന്നു - വിഡി സതീശന് പറഞ്ഞു.
കേള്‍ക്കുന്നതില്‍ നിന്നും നേരെ തിരിച്ചാണ് നിയമസഭയിലെ സംഘര്‍ഷം. എംഎല്‍എമാരോട് ഇവര്‍ ഇങ്ങനെയെങ്കില്‍ സാധാരണക്കാരോട് എങ്ങനെയായിരുക്കും . അവര്‍ എന്തൊക്കെ അനുഭവിക്കേണ്ടി വരുമെന്നും സതീശന് . പ്രതിപക്ഷ സമരത്തില്‍ നിന്നും ഒരു വിട്ടു വീഴ്ച്ചയുമില്ല. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ധാര്ഷ്ട്യത്തില് നിന്നും പിന്മാറുംവരെ പ്രതിപക്ഷം പ്രതിഷേധിക്കുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. അവകാശം അംഗീകരിക്കുന്നതു വരെ സമരം തുടരും. നാല് എം.എല്‍ എ മാര്‍ക്ക് പരിക്ക് പറ്റി ഒരാള്‍ ഐ.സി.യുവില്‍ കിടക്കുമ്പോള്‍ ചോദ്യം ചോദിക്കാന്‍ ബുദ്ധിമുട്ടാണ് എന്നും അദ്ദേഹം പറഞ്ഞു.
സഭയിലെ സംഘര്‍ഷത്തില്‍ ഇന്നലെ പരുക്കേറ്റ യുഡിഎഫ് എംഎല്‍എ കെ. കെ. രമ ഡിജിപിക്ക് നല്കിയ പരാതി രണ്ടാം ദിവസമായിട്ടും പൊലീസ് കേസെടുത്തിട്ടില്ല. എംഎല്‍എയുടെ പരാതി തുടര്‍നടപടിക്ക് കൈമാറിയിട്ടില്ല എന്നാണ് റിപോര്‍ട്ടുകള്‍. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിരക്കിലായതിനാലെന്നാണ് കേസ് എടുക്കാന്‍ സാധിക്കാതിരുന്നത് എന്നാണ് പോലീസ് വിശദീകരണം. എന്നാല്‍, കെ. കെ. രമയുടെ കൈ ഒടിഞ്ഞതിന്നാല് കേസെടുത്താല്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തണ്ടി വരും. ഇതൊഴിവാക്കാനാണ് പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാത്തതെന്നു പ്രതിപക്ഷ ആരോപിച്ചു.






