
കൊല്‍ക്കത്ത : ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുളള മമത ബാനര്‍ജിയും അഖിലേയഷ് യാദവും തമ്മില്‍ ധാരണ. ഇരുവരും തമ്മില്‍ കൊല്‍ക്കത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. ബിജെപിയുംകോണ്ഗ്രസുമായും ഒരുപോലെ അകലം പാലിക്കുമെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ മമതയ്ക്കൊപ്പം നില്‍ക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
നിങ്ങള്‍ക്ക് ഇതിനെ മുന്നണിയെന്നോ സഖ്യമെന്നോ വിളിക്കാം. പക്ഷേ എല്ലാവരും പരിവര്‍ത്തന്‍ ആഗ്രഹിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലും ഒരു രൂപത്തില്‍ ഇത് ഉയര്‍ന്നുവരും, അഖിലേഷ് യാദവ് പറഞ്ഞു.
സമാജ് വാദി പാര്‍ട്ടി നാളെ മുതല്‍ കൊല്‍ക്കത്തയില്‍ ദ്വിദിന ദേശീയ എക്സിക്യൂട്ടീവ് സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 11 വര്‍ഷത്തിന് ശേഷമാണ് എസ്പിയുടെ ദേശീയ എക്സിക്യൂട്ടീവ് കൊല്‍ക്കത്തയില്‍ നടക്കുന്നത്. ഈ വര്‍ഷാവസാനം നടക്കുന്ന രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുള്ള നയങ്ങളും തന്ത്രങ്ങളും ദേശീയ എക്സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി രൂപപ്പെടുമെന്നും കൊല്‍ക്കത്തയില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം അഖിലേഷ് യാദവ് വ്യക്തമാക്കി.മൂന്നാം മുന്നണി രൂപീകരണ ചര്‍ച്ചകള്‍ക്കായി മമത ബാനര്‍ജി ബുധനാഴ്ച ഒഡീഷ സന്ദര്‍ശിക്കും. മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായും മമത കൂടിക്കാഴ്ച നടത്തും.
— Samajwadi Party (@samajwadiparty) March 17, 2023






