
ജീവതത്തിലെ ഏറ്റവും വിഷമഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നവരുണ്ടെന്ന വെളിപ്പെടുത്തലുമായി നടന് ബാലയുടെ ഭാര്യ എലിസബത്ത്. വിഷമം സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നതെന്നും ഒരു സ്ത്രീയുടെ ഭര്‍ത്താവിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇങ്ങനെയാണോ ആളുകള്‍ പെരുമാറുകയെന്നും എലിസബേത്ത് ചോദിക്കുന്നു. മോശം സന്ദേശം അയച്ച ആളുടെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചായിരുന്നു എലിസബേത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ്. ഒരു സ്ത്രീയുടെ ഭര്‍ത്താവിന് എന്തെങ്കിലും പറ്റിയാല്‍ ഇങ്ങനെയാണോ ആളുകള്‍ പെരുമാറുക.ഈ ss ഇടാന്‍ കാരണം ഇയാളുടെ ട്രോള്‍ ഗ്രൂപ്പില്‍ പണ്ട് ഞാന്‍ ഒരു 5 days ഗ്രൂപ്പ് അഡ്മിന് ആയി ഉണ്ടായിരുന്നു. എനിക്ക് ട്രോള്‍ ഗ്രൂപ്പ് എന്നു പറഞ്ഞാല്‍ ട്രോള്‍ റിപ്പബ്ലിക് ഇടാന്‍ ആണ് ഇഷ്ടം പക്ഷെ ഒന്നു അഡ്മിന് ആയി നിക് ഇഷ്ടപ്പെടില്ലെകില്‍ വേണ്ട എന്നൊക്കെ പറഞ്ഞു ആ ഗ്രൂപ്പില്‍ കയറിയതാണ്. അവരുടെ അഡ്മിന്‍സ് ഗ്രൂപ്പില്‍ ഞാന്‍ ഉണ്ടാര്‍ന്നു അതില്‍ ഉള്ള ഒരു ഫേക്ക് ഐഡി എനിക്ക് മോശമായി msg ചെയ്തിരുന്നു അന്നു personal ആയി. ഞാന്‍ അതിന്റെ ss എടുത്തു ഈ പറയുന്ന ആള്‍ക്ക് അയച്ചു ആരാണ് ഇതു ഈ ഫേക്ക് ഐഡി എന്നു ചോദിച്ചിരുന്നു. അപ്പോള്‍ puliku അറിയില്ല എന്നും അതില്‍ എന്താണ് ഇത്ര തെറ്റു എന്നും ചോദിച്ചു.ഞാന്‍ അപ്പോള്‍ തന്നെ ആ ഗ്രൂപ്പില്‍ നിന്നും ഇവരുടെ അഡ്മിന്‍സ് ഗ്രൂപ്പില്‍ നിന്നും exit അടിച്ചു. വീണ്ടും ഇതു പോലെ ഇടക്കെ callum ചെയ്യാനും അത് പോലെ insta msg ചെയ്യാനും ശ്രേമിക്കുന്നു. Reply ഇല്ല എന്നു കണ്ടപ്പോള്‍ എന്റെ jada കാരണം ആണ് ഞാന്‍ ഇപ്പോള്‍ കടന്നു പോകുന്ന situation അനുഭവിക്കുനെ എന്ന്. എന്റെ ഭര്‍ത്താവിന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്, എന്തെകിലും ഉണ്ടാവാന്‍ ആഗ്രഹിക്കുന്ന കുറെ ആളുകള്‍ ഉണ്ട് എന്ന് അറിയാം.
നിങ്ങളെയൊന്നും ബ്ലോക്ക് ചെയ്തിട്ട് ഒരു കാര്യമില്ല എന്ന് അറിയാം already 100 ഫേക്ക് ഐഡി undalo.അതുപോലെ ഒരാള്‍ വയ്യാതെ ഇരിക്കുന്ന ഒരു സമയത്ത് അയാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് kanditane എന്ന് മനസിലാവുന്നില്ല. എന്താ ബുക്ക് ചെയ്യാണോ. ഈ 4 ദിവസത്തില്‍ 2 പേരാണ് ഇതു പോലെ paragthu. ഒരാള്‍ ഒരാളോട് ഇഷ്ടം ആണ് എന്ന് പറയുന്നതില്‍ തെറ്റു ഒന്നുല പക്ഷെ ഇങ്ങനെ ഓക്കേ അവസ്ഥയില്‍ ഇരിക്കുമ്പോള്‍ എങ്ങനെ പറയാന്‍ തോന്നുന്നു.ഏതെങ്കിലും പെണ്ണ് ഒറ്റയ്ക്കു ആയാല്‍ പിന്നെ easy ആണ് അല്ലെ കാര്യങ്ങള്‍.ദയവു ചെയ്ത് ഈ പെണ്ണ് എന്ന് പറഞ്ഞാല്‍ ഉപയോഗിക്കാന്‍ ഉള്ള വസ്തു മാത്രമായി കാണുന്നത് ഒന്ന് മാറ്റി അവര്‍ക്കും ഈ മനസും വിഷമം ഒകെ ഉണ്ട് എന്ന് കാണുന്നത് നല്ലതായിരിക്കും. പിന്നെ ബാല ചേട്ടന് ഓക്കേ ആണ്. എല്ലാരുടെയും prayers നന്ദി.






