ആലപ്പുഴ; യുവാവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പണം തട്ടിയെടുത്തത് വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയായ യുവാവില്‍ നിന്നുമാണ്. കാസര്‍കോട് മാലോത്ത് സ്വദേശി കൊന്നക്കാട് കുന്നോലവീട്ടില്‍ ബിജേഷ് സ്‌കറിയ (30), ചെന്നൈ പൊന്നമള്ളി തിരുവള്ളൂര്‍ പി ജി പി സ്ട്രീറ്റില്‍ താമസിക്കുന്ന മുഹമ്മദ് മുഹയുദ്ദീന്‍ (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവാവിനെ തട്ടിപ്പിനിരയാക്കിയത് ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്താണ്. പ്രതികളെ പിടികൂടിയത് പരപ്പനങ്ങാടി പൊലീസാണ്.ബിജേഷ് സ്‌കറിയയെ കാസര്‍കോട്ടുനിന്നും മുഹമ്മദ് മുഹൈദിനെ ചെന്നൈയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് നടത്തിയത് സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയായിരുന്നു.
യുവാവില്‍ നിന്ന് പണം കൈപ്പറ്റിയത് ബിജേഷ് സ്‌കറിയയാണ്. ന്യൂസിലാന്‍ഡില്‍ പോകുന്നതിന് മുമ്പായി ദുബായില്‍ മൂന്ന്മാസത്തെ പരിശീലനമുണ്ടെന്നും ശമ്പളം ഇക്കാലയളവില്‍ നല്‍കുമെന്നും പറഞ്ഞാണ് സംഘം പണം തട്ടിയെടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു.






