
വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തല അജിത്തും ബള്‍ഗേറിയന്‍ സ്റ്റണ്ട് മാസ്റ്റര്‍ ജൊറിയന്‍ പൊനോമരെഫും തല 57ലൂടെ വീണ്ടും ഒന്നിക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ ഫെയ്സ്ബുക്കിലൂടെ മാസ്റ്റര്‍ തലയെക്കുറിച്ച് പറഞ്ഞു. ആക്ഷന്‍ രംഗങ്ങളില്‍ തന്നെ ഞെട്ടിക്കുന്ന തല ഫോട്ടോഗ്രാഫിയിലും ഞെട്ടിച്ചെന്ന് മാസ്റ്റര്‍ പറയുന്നു.
ചിത്രീകരണത്തിനിടെ ജൊറിയന്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ഫോട്ടോ അജിത്ത് പകര്‍ത്തിയിരുന്നു അതും ഷെയര്‍ ചെയ്താണ് മാസ്റ്ററുടെ പോസ്റ്റ്. സിരുത്തൈ ശിവയാണ് തല 57 സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ വിദേശ ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്.






