അബുദാബി; റമദാന് മാസത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള സുസ്ഥിര പദ്ധതികളുമായി യു എ ഇ. ആവശ്യക്കാര്‍ക്ക് പദ്ധതിയുടെ ഭാഗമായി ദശലക്ഷകണക്കിന് ഭക്ഷണപൊതികളാണ് ഇത്തരത്തില്‍ ലഭ്യമാക്കുക.
'ഒരു ബില്ല്യണ്‍ ഭക്ഷണ സംഭാവന' എന്ന പദ്ധതിക്കാണ് യുഎഇ റമദാന് മാസത്തില്‍ തുടക്കമിടുന്നത്. സുശക്തവും സുസ്ഥിരവുമായ ഭക്ഷണ വിതരണ സംവിധാനത്തിനുള്ള പദ്ധതിയാണ് യുഎഇ ആസൂത്രണം ചെയ്യുന്നത്. യു എ ഇ
സുസ്ഥിരവും സുശക്തവുമായ ഭക്ഷണ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത് പട്ടിണിക്കെതിരെയുളള പോരാട്ടമാണ്. സംഘര്‍ഷങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള ആഗോളതലത്തിലെ പ്രതിസന്ധികളില്‍പ്പെട്ടുഴലുന്ന ജനവിഭാഗത്തിന് സഹായം ലഭ്യമാക്കുന്നതും യുഎഇയുടെ റമദാന് ഭക്ഷ്യ വിതരണ പദ്ധതി ലക്ഷ്യമിടുന്നു.
828 ദശലക്ഷം ആളുകളാണ് ലോകത്താകമാനം പട്ടിണി നേരിടുന്നുണ്ട്. പത്തില്‍ ഒരാള്‍ വീതം പട്ടിണി നേരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് യുഎഇയുടെ ഭക്ഷ്യ വിതരണ പദ്ധതി സംബന്ധിച്ച് വിശദമാക്കവെ ചൂണ്ടിക്കാട്ടി. ഷെയ്ഖ് മുഹമ്മദ് പറയുന്നത് വിശുദ്ധ റമദാന് മാസത്തില്‍ പട്ടിണി നേരിടുന്ന ജനവിഭാഗത്തെ സഹായിക്കുകയെന്നത് ഇസ്ലാം മതവിശ്വാസികളുടെ കടമയാണെന്നുമാണ്. യുഎ ഇയുടെ റമദാന് ഭക്ഷ്യ വിതരണ പദ്ധതി യു എന്നിന്റെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനുള്ള അന്താരാഷ്ട്ര നടപടികള്‍ക്ക് അനുസൃതമാണെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.






