ശ്രീനഗര്‍; 250 കോടി മുതല്‍മുടക്കില്‍ ഷോപ്പിങ് മാള്‍ ജമ്മു- കശ്മീരില്‍ വരുന്നു. കെട്ടിടത്തിന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ തറക്കല്ലിട്ടു. ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാതാക്കളായ ഇമാര്‍ ഗ്രൂപ്പിനാണ് നിര്‍മാണ ചുമതല. ജമ്മു-കശ്മീരിലെ ആദ്യ വിദേശ നിക്ഷേപമാണിത്.
ശ്രീനഗറില്‍ ഇന്ത്യ- യു എ ഇ സംരഭക യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സിന്‍ഹ പ്രഖ്യാപിച്ചത് ജമ്മിവില് ഐ. ടി ടവറും ഉടന്‍ നിര്‍മാണമാരംഭിക്കുമെന്നാണ്. കശ്മീരില്‍ വികസനം കൊണ്ടുവരുക എന്ന നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണെന്നും ഷോപ്പിങ് മാള്‍ കശ്മീരില്‍ പുതിയ സാധ്യതകളുടെ വാതില്‍ തുറക്കുമെന്നും ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
2026 ഓടെ 10 ലക്ഷം ചതുരശ്രയടിയില്‍ ഒരുങ്ങുന്ന മാളിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. മാളില്‍ 500ല്‍ അധികം വ്യാപാര സ്ഥാപനങ്ങളുണ്ടാകും. ഐ ടി ടവര്‍ 150 കോടി ചിലവഴിച്ചാകും നിര്‍മിക്കുക.






