
യുവനേതാവ് കനയ്യകുമാറിന് നേതൃനിരയില്‍ വലിയ ഉത്തരവാദിത്വം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ അദ്ധ്യക്ഷ സ്ഥാനത്തേക്കോ അല്ലെങ്കില്‍ ഡല്‍ഹി കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്കോ ആയിരിയ്ക്കും കനയ്യകുമാറിനെ പരിഗണിയ്ക്കുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് അദ്ധ്യക്ഷനും സിപിഐഎ നേതാവുമായിരുന്നു കനയ്യകുമാര്‍.
2021 ലാണ് കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്ക് വരുന്നത്. എന്നാല്‍ കനയ്യകുമാറിന്റെ ജന്മദേശമായ ബീഹാറില്‍ ഇയാള്‍ക്ക് പാര്‍ട്ടി ഉത്തരവാദിത്വങ്ങള്‍ കൊടുക്കുന്നതില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പുയര്‍ത്തി. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നിന്നെത്തി, ഡല്‍ഹി മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിന്റെ ഉദാഹരണമാണ് കേന്ദ്ര നേതൃത്വം നേതാക്കളുടെ മുന്നില്‍ അവതരിക്കുന്നത്.
തകര്‍ന്നിരിയ്ക്കുന്ന ഡല്‍ഹി കോണ്‍ഗ്രസിനെ പഴയ ശക്തിയോടെ തിരികെ കൊണ്ടു വരാന്‍ വേണ്ടിയാണ് കനയ്യകുമാറിനെ ഡല്‍ഹിയിലെത്തിച്ച് സംസ്ഥാന അദ്ധ്യക്ഷ പദവി നല്‍കാനുള്ള ആലോചന. ഡല്‍ഹി കോണ്‍ഗ്രസിനെ ഊര്‍ജസ്വലമാക്കുന്നതിനു കേന്ദ്ര നേതൃത്വം നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അത്തരത്തിലൊരു പരീക്ഷണമാണ് കനയ്യകുമാറിന്റെ ഈ ഡല്‍ഹി നേതൃത്വം.
യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷനായ, ബിവി ശ്രീനിവാസ് നിലവില്‍ അദ്ധ്യക്ഷ പദവിയില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ അദ്ധ്യക്ഷനെ തേടുന്നത്.തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ നയിക്കാന്‍ പുതുമുഖങ്ങള്‍ വരണമെന്ന് ദേശീയ നേതൃത്വത്തിനുണ്ട്. അതിനാലാണ് കനയ്യകുമാറിനെ ഈ പദവികളിലേക്ക് പരിഗണിക്കുന്നത്. ഇതിനോടകം തന്നെ കനയ്യ കുമാര്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിയാണ്. 36- കാരനായ കനയ്യകുമാര്‍ സ്ഥാനത്തേക്ക് വന്നാല്‍ സംഘടനയ്ക്ക് പുത്തനുണര്‍വ് സൃഷ്ടിക്കാന്‍ കഴിയുമെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിന് ഉള്ളത്.






