
സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരമാണ് സരയു മോഹന്‍. ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയായാണ് സരയു പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങള്‍ പങ്കിടാറുണ്ട് താരം. ഇപ്പോഴിതാ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ മനു മോഹന്റെ ജന്മദിനത്തില് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും ചിത്രങ്ങളും പങ്കിട്ടിരിക്കുകയാണ് സരയൂ. ‘‘മിണ്ടിയാൽ അടി കൂടുമെങ്കിലും വെറുപ്പിക്കൽ ആണെങ്കിലും ഉള്ളിന്റെ ഉള്ളിൽ ന്നോട് ഇച്ചിരി സ്നേഹമൊക്കെ ഉണ്ടെന്നാ തോന്നുന്നേ... മനുവേട്ടന്, കുഞ്ഞമ്മിണി പെണ്ണിന്റെ അച്ഛന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ..’’ എന്നാണ് സരയൂ കുറിച്ചത്.






