
പാലക്കാട്: യുവ കഥാകൃത്തും വിവര്‍ത്തകനുമായ എസ് ജയേഷ് (39) അന്തരിച്ചു. കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ പാലക്കാട് വീട്ടിൽ വെച്ചാണ് സംസ്കാരം.
ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നീ തമിഴ് എഴുത്തുകാരുടെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ജയേഷാണ്. മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി എന്നിവയാണ് ജയേഷിന്റെ എഴുത്തുകള്‍.
ഗുരുതരാവസ്ഥയിലുള്ള ജയേഷിനായി മികച്ച ചികിത്സാ ഉറപ്പാക്കാൻ സുഹൃത്തുക്കൾ പണം സമാഹരിച്ചു വരുന്നതിനിടെയായിരുന്നു മരണം. കഴിഞ്ഞ 13-ാം തിയതി പനിയെത്തുടർന്ന് ജയേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോള്‍ തലചുറ്റി വീണിരുന്നു. തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.






