
തിരുവനന്തപുരം : ജനങ്ങളില്‍ നിന്ന് ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ മോട്ടര്‍ വാഹനവകുപ്പിന് ടാര്‍ഗറ്റ് നല്കി സര്‍ക്കാര്‍. ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയായി തുക പിരിച്ചെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എംവിഡി ഇന്ധന കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഡീസല്‍ വിതരണം നിര്‍ത്തുമെന്ന് പമ്പുടമകള്‍ മുന്നറിയിപ്പ് നല്കിയ സാഹചര്യത്തിലാണ് ഈ നീക്കം. ഡീസില്‍ അടിക്കാനുളള വാഹനങ്ങള്‍ ഒതുക്കേണ്ടി വരുന്ന അവസ്ഥയാണ് എംവിഡിയുടേത്. ഒരു ലക്ഷം രൂപയില്‍ അധികം കുടിശികയാല്‍ പമ്പുകള്‍ വിതരണം നിര്‍ത്തും. എറണാകുളം ,കൊല്ലം, ഉള്‍പ്പെടെ പല ജില്ലകളിലും ഒരു ലക്ഷം രൂപയാണ് എംവിഡിയുടെ കുടിശിക വരുന്നത്.
അതേ സമയം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ വകയിരുത്തിയിട്ടുളളത് 44.07 കോടിരൂപയാണ് . റോഡ് സുരക്ഷയ്ക്ക് പ്രധാന്യം നല്കുന്ന സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് അനുവദിക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കണമെന്ന് മോട്ടര്‍ വാഹനവകുപ്പ് മുന്നോട്ടുവെക്കുന്ന ആവശ്യം . ഈ സാമ്പത്തിക വര്‍ഷത്തേക്ക് ഉയര്‍ന്ന ടാര്‍ഗറ്റാണ് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത്.
അതേസമയം മോട്ടോര്‍ വാഹന വകുപ്പിനെ ജനങ്ങളെ പിഴിയാനുള്ള യന്ത്രമാക്കി മാറ്റിയിക്കുകയാണ് സര്‍ക്കാരെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.




