
വിമാനയാത്രയില്‍ അടുത്ത കാലത്തായി മര്യാദകള്‍ ലംഘിക്കപ്പെടുന്നുവെന്ന തരത്തിലുളള വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. വിമാനത്തിലെ ആം റെസ്റ്റില്‍ ഒരാള്‍ കാല് കയറ്റിവച്ചെന്ന പരാതിയാണ് ഇപ്പോള്‍ വൈറലാകുന്നത്. പരാതി ഫേസ്ബുക്കിലൂടെ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ഇതിനു കമന്റുമായെത്തിയിരിക്കുന്നത്.
ഗോള്‍ഡ് കോസ്റ്റില്‍ നിന്ന് മെല്‍ബണിലേക്ക് പറക്കുകയായിരുന്ന വെര്‍ജിന്‍ ഫ്ലൈറ്റിലെ ഒരു യാത്രക്കാരന്റെ പ്രവര്‍ത്തിയുടെ ചിത്രം പങ്കുവച്ച് കൊണ്ട് മറ്റൊരാള്‍ കുറിച്ചത് 'ഞാന്‍ വളരെക്കാലമായി ഒരു വിമാനത്തില്‍ കണ്ട ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യങ്ങളില്‍ ഒന്നായിരിക്കും ഇത്,'എന്നാണ്. ചിത്രം പകര്‍ത്തിയ ആളുടെ തൊട്ടടുത്തുള്ള സീറ്റില്‍ ആരും ഉണ്ടായിരുന്നില്ല. അവരോടൊപ്പം ഒരു നായയും ഉണ്ടായിരുന്നു. എന്നാല്‍ വിമാനത്തിലെ ജനാലയുടെ മുകളിലേക്ക് ഇവരുടെ സീറ്റിന് പുറകിലുള്ള ഒരാളുടെ കാല്‍പ്പാദം കയറ്റിവച്ചത് ചിത്രത്തില്‍ വ്യക്തമായിരുന്നു.
താന്‍ 20 മിനിറ്റോളം യാത്രക്കാരനോട് ക്ഷമിച്ചെന്നും അതിനുശേഷം അയാളോട് കാല് മാറ്റാന്‍ അവശ്യപ്പെട്ടെന്നും എന്നാല്‍, മുന്നിലെ സീറ്റില്‍ ആളില്ലാത്തതിനാല്‍ അത് പ്രശ്നമാകില്ലെന്ന് താന്‍ വിചാരിച്ചെന്നായിരുന്നു ലഭിച്ച മറുപടിയെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചതായി ഡെയ്ലിമെയില് റിപ്പോര്‍ട്ട് ചെയ്തു.






