
ന്യൂഡല്‍ഹി : പ്രധാന്‍മന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരമുളള എല്‍പിജി സബ്സീഡി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. വെളളിയാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഗാര്‍ഹിക സിലണ്ടര്‍ ഒന്നിന് 200 രൂപ കിഴവില് 12 സിലണ്ടര്‍ ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷമാബത്ത നാല് ശതമാനം വര്‍ദ്ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
2016 മെയ് ഒന്നിന്ആരംഭിച്ച ഉജ്വല യോജനപദ്ധതി പ്രകാരം 9.59 കോടി ഉപഭോക്താകള്‍ക്കാണ് സൗജന്യമായി എല്‍പിജി കണക്ഷന് നല്‍കിയത്. കോവിഡിന്റെ കാലത്ത് അന്താരാഷ്ട്ര തലത്തില്‍ എണ്ണവില ഇടിഞ്ഞപ്പോള്‍ 2020 മെയ് മുതല്‍ സര്‍ക്കാര്‍ എല്‍പിജി ഉപഭോക്താക്കള്ക്ക്സബ്സിഡി ഒഴിവാക്കിയിരുന്നു. എന്നാല്‍ യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന ഇന്ധനവിലയില്‍ നിന്നും പണപ്പെരുപ്പത്തില്‍ നിന്നും ആശ്വാസം നല്‍കുന്നതിനായി കഴിഞ്ഞ വര്‍ഷം മെയ് 21 ന് കേന്ദ്ര ധനമന്ത്രാലയം ഉജ്വല്‍ കണക്ഷന് ഉടമകള്‍ക്ക് സബ്സിഡി പ്രഖ്യാപിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ധിപ്പിച്ച ക്ഷാമബത്ത ജനുവരി മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ നല്‍കും. നിലവില്‍ 38 ശതമാനമുണ്ടായിരുന്ന ക്ഷാമബത്ത 42 ശതമാനമായാണ് ഉയര്‍ത്തിയത്. 47.58 ലക്ഷം ജീവനക്കാര്‍ക്കും 69.76 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്' സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ ക്ഷാമബത്ത ഉയര്‍ത്തുന്നതോടെ സര്‍ക്കാരിന് 12.815 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.






