
മലയാളികളെ ഇന്നും വേദനിപ്പിക്കുന്ന ഒരു വേര്‍പാടാണ് നടന് ജിഷ്ണു രാഘവന്റേത്. ജിഷ്ണു ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഏഴു വര്‍ഷം തികയുകയാണ്. പ്രിയ കൂട്ടുകാരന്റെ ഓര്‍മദിവസത്തില്‍ ചിത്രം പങ്കുവെച്ചെയിരിക്കുകയാണ് നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്. നമ്മള് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നെടുത്ത ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
‘ഈ ദിവസം മാത്രമല്ല ജിഷ്ണുവിനെ ഓര്‍ക്കുന്നത്... ഏഴ് വര്‍ഷത്തെ വേര്‍പാട്... ’എന്ന് കുറിച്ചുകൊണ്ടാണ് സിദ്ധാര്‍ഥ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ കമല്‍ ഒരുക്കിയ ഒരു കുടുംബചിത്രമായിരുന്നു നമ്മള്. ചിത്രത്തിലെ അഭിനയത്തിന് ജിഷ്ണുവിന് മികച്ച പുതുമുഖ നടനുളള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
നമ്മള് എന്ന സിനിമയ്ക്ക് ശേഷവും ഇവര്‍ തമ്മിലുളള സൗഹൃദം തുടര്‍ന്നു പോന്നു. ഇടക്കാലത്ത് ജിഷ്ണു അഭിനയത്തില്‍ നിന്ന് മാറി നിന്നിരുന്നുവെങ്കിലും വീണ്ടും സജീവമാകാന്‍ ഒരുങ്ങുമ്പോഴായിരുന്നു കാന്‍സര്‍ പിടിപെട്ടത്. 2016 മാര്‍ച്ച് 24 നായിരുന്നു കാന്‍സറിനോട് പൊരുതി ജിഷ്ണു മരണത്തിന് കീഴടങ്ങിയത്.






