
തിരുവനന്തപുരം; വര്‍ക്കലയില്‍ പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രം സമര്‍പ്പിച്ചത് 80 ഓളം സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്പ്പിച്ചിരിക്കുന്നകത്.
വര്‍ക്കല സ്വദേശിനി തെറ്റിക്കുളം കുളക്കോട്ടി പൊയ്ക സംഗീത നിവാസിലെ സംഗീത(17)യെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ആണ് സുഹൃത്ത് ഗോപു (20)വിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്നത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28 നായിരുന്നു.
കൊലപാതകം നടത്തിയത് സംഗീതയുടെ വീടിനു സമീപത്ത് വച്ചാണ്. സംഗീതയും ഗോപുവും തമ്മില്‍ മാസങ്ങളോളം അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ പറ്റി സംഗീതയുടെ വീട്ടുകാര്‍ അറിഞ്ഞ് ഇടപെട്ടതോടെ ഗോപുവുമായുള്ള ബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറി. പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതില് നിന്നുള്ള വൈരാഗ്യമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും പിരിഞ്ഞതിനു ശേഷം അഖില്‍ എന്ന പേരില്‍ മറ്റൊരു നമ്പറില്‍ നിന്ന് സംഗീതയ്ക്ക് ഗോപു പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. സംഗീത അഖിലുമായി നിരന്തരം ചാറ്റ് ചെയ്യുമായിരുന്നു.
തന്നെ പിരിഞ്ഞ സംഗീത മറ്റൊരാളുമായി അടുക്കുന്നതും തന്നെ പറ്റി പറഞ്ഞ വാക്കുകളും വൈരാഗ്യം വര്‍ധിക്കാന്‍ കാരണമാവുകയായിരുന്നു. സംഭവ ദിവസം ഏറെ നേരം സംഗീതുമായി ഗോപു ചാറ്റ് ചെയ്തിരുന്നു. രാത്രി പുറത്തിറങ്ങി വരാന്‍ വിസമ്മതിച്ച സംഗീതയോട് വൈകാരികമായി സംസാരിക്കുകയും ശേഷം സംഗീതയെ ഫോണില്‍ വിളിച്ച് വീടിനു സമീപത്തുളള ഇടവഴിയില്‍ എത്താന്‍ ആവശ്യപ്പെട്ടു. പിന്നീട് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു.
കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തിയാണ് പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെളുവ് ശേഖരണത്തിനും വിശദമായ അന്വേഷണത്തിനു ജനുവരി ഏഴിനാണ് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്.






