
പ്രേക്ഷകരെ രസിപ്പിക്കാനായി വ്യത്യസ്തതരം ആശയങ്ങളുമായി രംഗത്തെത്തുന്നവരാണ് യൂട്യൂബര്‍മാര്‍. എന്തെല്ലാം കാര്യങ്ങളാണ് അവര്‍ വീഡിയോ എടുക്കുന്നത് എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ തങ്ങളുടെ ആരാധകരെ ത്രസിപ്പിക്കാനായി കഴിഞ്ഞ ദിവസം കുറച്ച് യൂട്യൂബര്‍മാര്‍ ചെയ്ത ഒരു വീഡിയോയാണ് വൈറലാകുന്നത്. ലക്ഷങ്ങളുടെ ചെക്ക് അപരിചതരുടെ പോക്കറ്റിലിടുന്ന പരീക്ഷണം നടത്തുന്ന അമ്പരപ്പിക്കുന്ന ഒരു വീഡിയോയാണ് ഇത്.
82 ലക്ഷത്തോളം രുപ അപരിചിതരുടെ പോക്കറ്റില്‍ ഇട്ട ശേഷം അവരുടെ പ്രതികരണം ചിത്രീകരിക്കുകയാണ് യൂട്യൂബര്‍മാര്‍. ചിലര്‍ ചെക്ക് കണ്ട് ഞെട്ടിയെങ്കില്‍ മറ്റ് ചിലര്‍ കണ്ണീരണിഞ്ഞു. വീഡിയോയുടെ തുടക്കത്തില്‍ വാനില്‍ കയറുന്ന ഒരു കൂട്ടം യൂട്യൂബര്‍മാരെയാണ് കാണുന്നത്. അതിനു ശേഷം അവര്‍ ഒരു കടയില്‍ വന്ന് ഇറങ്ങുകയാണ്. അവിടെ നിന്നും ആളുകളുടെ പോക്കറ്റില്‍ ചെക്ക് ഇട്ട് കൊടുക്കുന്നതാണ് കാണുന്നത്. എന്നാല്‍ ഭൂരിഭാഗം ആളുകളും ചെക്ക് വാങ്ങാന്‍ വിസമ്മതിക്കുന്നതും വീഡിയോയില്‍ കാണാം.
ആദ്യത്തെയാള്‍ ചെക്ക് നിരസിച്ചപ്പോള്‍ അവര്‍ അടുത്ത ആളിന്റെ കീശയില്‍ ചെക്കിട്ട് കൊടുക്കുന്നു. എന്നാല്‍, അയാളും ചെക്ക് വാങ്ങാന്‍ വിസമ്മതിച്ചു. അയാള്‍ പറയുന്നത് ഇപ്പോള്‍ തന്നെ താന്‍ ഒരു മില്ല്യണയറാണ്. അതിനാല്‍ തനിക്ക് ഈ കാശ് ആവശ്യം ഇല്ല എന്നാണ്. വീഡിയോയുടെ തുടക്കത്തില്‍ തന്റെ സംഘത്തിലെ ആളുകള്‍ക്കും ഏകദേശം എട്ട് ലക്ഷം രൂപയുടെ ചെക്കുകള്‍ നല്‍കിയിട്ടുണ്ട് എന്ന് പറയുന്നുണ്ട്.
യൂട്യൂബര്‍മാര്‍ തങ്ങളുടെ പരീക്ഷണം തുടരുകയാണ്. ചിലര്‍ ചെക്ക് കൈപ്പറ്റിയെങ്കില്‍ മറ്റു ചിലര്‍ അത് നിരസിക്കുകയാണ് ചെയ്തത്. ഏതായാലും ഇത് ഒരു വ്യത്യസ്തതരം കണ്ടന്റ് തന്നെയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.






