
ഒണ്‍ലി ഫാന്സില് അക്കൗണ്ട് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസ്സിലെ ഒരു ജഡ്ജിക്ക് തന്റെ ജോലി നഷ്ടപ്പെട്ടു. 33 വയസുള്ള ജഡ്ജി കൂടിയായ ഗ്രിഗറി ലോക്ക്, 2020 -ലാണ് ഒണ്‍ലി ഫാന്സില് അക്കൗണ്ട് തുടങ്ങുന്നത്. മാസത്തില്‍ ആയിരം രൂപയോളം ഈടാക്കുന്ന ഈ അക്കൗണ്ടില്‍ ഇയാള്‍ തന്റെ നൂറ് ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതുകൂടാതെ ഇയാള്‍ക്ക് ജസ്റ്റ് ഫോര്‍ ഫാന്‍സിനു വേണ്ടി മറ്റൊരു അക്കൗണ്ട് കൂടിയുണ്ട്. 800 രൂപയ്ക്ക് മുകളിലാണ് ഇതിന് നിരക്ക് ഈടാക്കുന്നത്. നഗ്നമായ അനേകം ചിത്രങ്ങളും അശ്ലീലം കലര്‍ന്ന ഉള്ളടക്കങ്ങളും ജഡ്ജിയുടെ ഈ അക്കൗണ്ടുകളിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടിലും ഗ്രിഗറി തന്റെ അര്‍ദ്ധനഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ താന്‍ ഒരു ജഡ്ജിയാണെന്നും ഗ്രിഗറി വ്യക്തമാക്കുന്നുണ്ട്.
ജഡ്ജിയായുള്ള തന്റെ ജോലിക്കിടയില്‍ ഇയാള്‍ പ്രൊഫഷണലായിട്ടല്ല മോശമായിട്ടാണ് പെരുമാറിയിരുന്നതെന്നും പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. ഒട്ടും പ്രൊഫഷണലല്ലാത്ത പെരുമാറ്റം കാഴ്ച വച്ചു എന്നാരോപിച്ചാണ് ഇപ്പോള്‍ ഗ്രിഗറിയെ അധികാരികള്‍ പുറത്താക്കിയിരിക്കുന്നത്. 'രാവിലെ വൈറ്റ് കോളര്‍ പ്രൊഫഷണല്‍. രാത്രി അണ്‍പ്രൊഫഷണല്‍. പക്വതയില്ലാത്ത, ബുദ്ധിയില്ലാത്ത, പരുക്കനായ' ഒരാള്‍ എന്നാണ് ഗ്രിഗറിയുടെ ഒണ്‍ലി ഫാന്‍സ് ഡിസ്ക്രിപ്ഷനില്‍ നല്‍കിയിരിക്കുന്നത്.
ഗ്രിഗറിയുടെ പെരുമാറ്റത്തെ കുറിച്ച് ന്യൂയോര്‍ക്ക് സിറ്റിയിലെ അധികാരികള്‍ പലപ്പോഴും ആകുലപ്പെട്ടിരുന്നു. 'ഈ നഗരത്തിലെ ജനങ്ങള്‍ക്ക് എല്ലാ തലത്തിലും അതിന്റെ കോടതികളില്‍ തികഞ്ഞ വിശ്വാസമുണ്ടായിരിക്കണം. ലോക്കിനെ പോലുള്ളവരെ നിയമപരമായ അധികാര സ്ഥാനങ്ങളില്‍ നിയമിക്കുന്നത് ഞങ്ങളുടെ സ്ഥാപനങ്ങളുടെ പ്രൊഫഷണലിസത്തിലും നിഷ്പക്ഷതയിലും ഉള്ള ജനങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കാന്‍ കാരണമായിത്തീരുകയേയുള്ളൂ ' വെന്ന് വിക്കി പലാഡിനോ എന്ന സിറ്റി കൗണ്‍സിലര്‍ ദ പോസ്റ്റിനോട് പറഞ്ഞു.






