
ന്യൂഡല്ഹി : 2024 തിരെഞ്ഞെടുപ്പില് ദേശീയതലത്തില് വിശാല സഖ്യമില്ലെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യച്ചൂരി. സംസ്ഥാന സാഹചര്യങ്ങള്ക്ക് അനുസരിച്ചാകും സഖ്യങ്ങള്. കേരളത്തില് മല്സരം യു.ഡി.എഫും എല്.ഡി.എഫും തമ്മിലാണ്. ബിജെപിയോട് ഒപ്പം ചേർന്ന പ്രവർത്തിക്കുന്ന നടപടിയാണ് കേരളത്തിൽ യുഡിഎഫിനും കോൺഗ്രസിനും ഉള്ളത്. ജനം ഇത്തരം ശ്രമങ്ങൾക്ക് അർഹിച്ച മറുപടി നൽകുമെന്നും പിബി വിലയിരുത്തി.
രാഹുലിന്റെ അയോഗ്യത കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിന്റെ മറ്റാരു രീതിയെന്ന് പിബി യോഗത്തിന് ശേഷം സീതാറാം യെച്ചൂരി വിശദീകരിച്ചു.അപകീർത്തി കേസുകൾ പ്രതിപക്ഷത്തെ ആക്രമിക്കാൻ ബിജെപി ഉപയോഗിക്കുകയാണ്. രാഹുലിനെ അയോഗ്യരാക്കിയത് ബിജെപിയുടെ അസഹിഷ്ണുതയും ഏകാധിപത്യ സ്വഭാവവും ആണ് വെളിവാക്കുന്നത്. ഉപരാഷ്ട്രപതിയും കേന്ദ്ര നിയമ മന്ത്രിയും അടക്കമുള്ളവർ പ്രസ്താവനകളിലൂടെ ജുഡീഷ്യറിയെ ആക്രമിക്കുകയാണെന്നും പിബി യോഗം വിലയിരുത്തി. അതേസമയം, ചർച്ച കൂടാതെ കേന്ദ്ര ബജറ്റ് പാസാക്കിയത് പിബി അപലപിച്ചു.
ആന്ധ്രപ്രദേശില് പാര്ട്ടിക്കകത്തെ ആഭ്യന്തര തര്ക്കങ്ങളെ തുടര്ന്ന് സി പി എം പിബി അംഗവും മുതിര്ന്നനേതാവുമായ ബി വി രാഘവലു ചുമതലകളില് നിന്നൊഴിയാന് സന്നദ്ധത അറിയിച്ചെന്ന് വിവരം നേരത്തെ പുറത്ത് വന്നിരുന്നു. സി.പി.എമ്മില് ഉള്പ്പാര്ട്ടി പ്രശ്നങ്ങളുണ്ട്. പ്രശ്നം പരിഹരിക്കാന് പി.ബി നിര്ദേശങ്ങള് നടപ്പാക്കും. ബി.വി രാഘവുലു പൊളിറ്റ് ബ്യൂറോയില് തുടരുമെന്നും യെച്ചൂരി കൂട്ടിച്ചേര്ത്തു







Comments