തമിഴില്‍ മാത്രമല്ല മലയാളത്തിലും ഒരുപോലെ സജീവമായ താരമാണ് ബാല. അടുത്തിടെയായി ബാലയുടെ പേര് ഇടയ്ക്കിടെ വിവാദങ്ങളിലൊക്കെ കേള്‍ക്കുന്നുണ്ട്. എന്നാലിപ്പോള്‍ ആരാധകര്‍ ഒന്നടങ്കം ബാലയുടെ ആരോഗ്യത്തിനായുള്ള പ്രാര്‍ത്ഥനയിലാണ്.
കഴിഞ്ഞ ഒരു മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലാണ് ബാല. ഇപ്പോഴിതാ കുറച്ചു നാളുകൾക്കു ശേഷം ബാല വീണ്ടും ആരാധകർക്കും പ്രേക്ഷകർക്കും മുന്നിലെത്തിയിരിക്കുകയാണ്. ഭാര്യ എലിസബത്തിനൊപ്പം രണ്ടാം വിവാഹവാർഷികം ചെറിയ രീതിയിൽ ആഘോഷിക്കുന്ന വീഡിയോയുമായാണ് ബാലയുടെ വരവ്. വീഡിയോയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ ഉണ്ടാകുമെന്ന് താരം വ്യക്തമാക്കുന്നുണ്ട്. മരണസാധ്യതയുണ്ടെന്നും എന്നാല്‍ രക്ഷപ്പെടാനാണ് കൂടുതല്‍ സാധ്യതയെന്നും ബാല പറഞ്ഞു.
‘‘ഞാന്‍ ആശുപത്രിയിലാണ്. എലിസബത്തിന്റെ നിര്‍ബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനകൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാല്‍ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാല്‍ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി പറയുന്നു...’’ ബാല പറഞ്ഞു. ‘‘ഇനിയിപ്പോള്‍ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീയൊരു ഡോക്ടറെ വിവാഹം കഴിക്കണം. ഇനിയൊരു ആക്ടറെ വിവാഹം കഴിക്കരുത്’’ ബാല ഉപദേശം പോലെ ഭാര്യ എലിസബത്തിനോട് പറഞ്ഞു.
‘‘ശസ്ത്രക്രിയക്ക് സമ്മതപത്രം ഒപ്പിടാനാണ് ചിറ്റപ്പനും ചിറ്റമ്മയും നാട്ടിൽ നിന്നും എത്തിയത്. അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ വരാൻ കഴിഞ്ഞില്ല. കുറച്ചു ദിവസങ്ങൾക്കകം ശസ്ത്രക്രിയ ഉണ്ടാവും.’’ ബാല പറയുന്നു. എന്നിട്ട് ബാലയും എലിസബത്തും ചേര്‍ന്ന് കേക്ക് മുറിച്ചു. ‘എലിസബത്തിന്റെ സ്നേഹം കൊണ്ട് ഒന്നരമാസങ്ങള്‍ക്ക് ശേഷം തിരികേ എത്തുന്നു...’ എന്ന ക്യാപ്ഷനും നല്‍കിയാണ് ബാല വീഡിയോ പങ്കിട്ടത്.

എലിസബത്ത് ബാലയ്ക്കു വളരെ ആത്മവിശ്വാസം നൽകുന്ന തരത്തിലാണ് സംസാരിച്ചത്.ആദ്യ വിവാഹവാർഷികത്തിൽ ചെയ്ത പോലെ മൂന്നാം വിവാഹവാർഷികത്തിൽ രണ്ടുപേരും ചേർന്ന് ഡാൻസ് ചെയ്യും എന്ന് എലിസബത്ത് ബാലയോടായി പറഞ്ഞു. ആശുപത്രിയിൽ വച്ച് തന്നെയാണ് കേക്ക് മുറിച്ച് ചെറിയ ആഘോഷം നടത്തിയത്. എല്ലാം ദൈവമാണ് തീരുമാനിക്കുന്നത് എന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും ദമ്പതികൾ വീഡിയോയിൽ പറഞ്ഞു. ഒരുപാട് ആരാധകർ ഇവർക്ക് വിവാഹവാർഷിക ആശംസയും ബാലയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനയുമായി കമന്റുകള്‍ നല്‍കുന്നുണ്ട്.
എലിസബത്തിന്റെ നിര്‍ബന്ധപ്രകാരമാണെങ്കിലും ബാലയെ കണ്ടതില്‍ ആരാധകര്‍ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. വീഡിയോയില്‍ ബാലയുടെ രൂപം കണ്ട് ആരാധകര്‍ സങ്കടത്തിലാണ്. വേഗത്തില്‍ സുഖം പ്രാപിച്ച് പഴയ ബാലയായി എത്രയും വേഗം എത്തട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്.
മാര്‍ച്ച് ആറിനാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാലയുടെ ആരോഗ്യ വിവരം എലിസബത്ത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. കരൾ രോഗ സംബന്ധിയായി ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വലിയ വാർത്തയായിരുന്നു. സങ്കീർണമായ അവസ്ഥയിലൂടെയാണ് ബാല കടന്നു പോയതും. ആശുപത്രിയിൽ ആയതില്പിന്നെ ബാല സോഷ്യൽ മീഡിയയിൽ സജീവമല്ലാതായി.

Comments