ചെന്നൈ: തൈര് പായ്ക്കറ്റുകളില്‍ പേര് ഹിന്ദിയില്‍ നല്‍കണമെന്ന നിര്‍ദേശം ഭക്ഷ്യ സുരക്ഷ അതോറിറ്റി പിന്‍വലിച്ചു. തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണിത്. തൈര് പായ്ക്കറ്റുകളില്‍ പ്രദേശിക ഭാഷകള്‍ക്ക് ഒപ്പം 'ദഹി' എന്ന് എഴുതണമെന്നായിരുന്നു കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റി (FSSAI)യുടെ നിര്‍ദേശം.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റലിനും ക്ഷീരകര്‍ഷകരും ഈ നീക്കത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. ഹിന്ദി സംസാരിക്കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണെന്ന് സ്റ്റാലിന് ആരോപിച്ചത്.
തൈര് പായ്ക്കറ്റുകളില്‍ ദഹി എന്നെഴുതണമെന്ന് കാണിച്ച് ക്ഷീരോത്പാദക ഫെഡറേഷനാണ് നിര്‍ദേശം നല്‍കിയത്. വെണ്ണ, ചീസ് തുടങ്ങിയ പാലുത്പന്നങ്ങളുടെ പായ്ക്കറ്റിലും ഇങ്ങനെ ഹിന്ദിയില്‍ പേര് എഴുതണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ നിര്‍ദേശം പിന്‍വലിച്ച ഭക്ഷ്യസുരക്ഷാ വകുപ്പ് 'CURD' എന്ന് ഇംഗ്ലീഷില്‍ എഴുതിയാല്‍ മതിയെന്ന് നിര്‍ദേശിച്ചു. പ്രദേശിക ഭാഷ അറിയാത്തവര്‍ക്ക് കൂടിയാണിത്. കര്‍ണാടക തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ പ്രദേശിക ഭാഷ വികാരം ആളിക്കത്തിക്കുന്ന നടപടി ഭക്ഷ്യ സുരക്ഷാ വിഭാഗം ഉപേക്ഷിച്ചുവെന്ന് വേണം കരുതാന്‍.






