
ബോളിവുഡില്‍ ഇത് ആഘോഷങ്ങളുടെ സമയമാണ്. സിനിമയുടെ തിരക്കുകള്‍ മാറ്റി വെച്ച് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷങ്ങള്‍ക്കായി ബോളിവുഡ് താരങ്ങള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്നത് ക്രിസ്മസാണ്. ആഘോഷങ്ങളും പാര്‍ട്ടികളും തരംഗമാകുന്നതിനിടെ ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സല്മാന് ഖാന്.
ചങ്കി പാണ്ഡെ തയ്യാറാക്കിയ പാര്‍ട്ടിയില്‍ താരമെത്തിയത് വേര്‍പിരിഞ്ഞ കാമുകി ലുലിയ വാന്ററിനൊപ്പം. സല്‍മാന്റെ കാറിലാണ് ഇരുവരും വന്നത്. ഒരു വര്‍ഷത്തെ പ്രണയകാലത്തിന് ശേഷം കഴിഞ്ഞ മാസമാണ് വേര്പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ വന്നത്. സല്മാന് പതിവു പോലെ മൗനം ഭാവിച്ചെങ്കിലും വാര്‍ത്ത ലുലിയ സ്ഥിതീകരിച്ചിരുന്നു. ഇന്ത്യന്‍ സംസ്കാരവുമായി യോജിക്കാന്‍ സാധിക്കാത്തതാണ് വേര് പിരിയാന്‍ കാരണമെന്നും ലുലിയ പറഞ്ഞിരുന്നു. വീണ്ടും ഒന്നിച്ചതായുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.
മലൈക അറോറ, അമൃത അറോറ, ദിനോ മോറ, ലാറ ദത്ത, മഹേഷ് ഭൂപതി, ബിപാഷ ബസു, കരണ്‍ സിംഗ് തുടങ്ങിയവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.






