
കൊച്ചി: സ്വര്‍ണാഭരണങ്ങളില്‍ പുതിയ ഹോള്‍മാര്‍ക്ക് നിര്‍ബന്ധമാക്കുന്നതിന് മൂന്നു മാസം കൂടി സാവകാശം അനുവദിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയില്‍ അറിയിച്ചു. സാവകാശം ആവശ്യപ്പെട്ട് ഓള് കേരള ഗോള്‍ഡ് മെര്‍ച്ചന്റ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ഏപ്രില്‍ ഒന്നു മുതല്‍ വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് ഹോള്‍മാര്‍ക്ക് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.






