
ജീവിതത്തിന്റെ പകുതിയിലധികവും തടവില്‍ കഴിഞ്ഞ ഒരു തിമിംഗലത്തിന് മോചനം ലഭിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ മിയാമിയില്‍ നിന്നും പുറത്തു വരുന്നത്. 53 വര്‍ഷമായി തടവില്‍ കഴിയുന്ന ലോലീറ്റ എന്ന തിമിംഗലത്തെ സമുദ്രത്തിലേക്ക് തുറന്നുവിടാന്‍ ധാരണയായെന്നാണ് റിപ്പോട്ട്. ലോലീറ്റയെ മിയാമി സീക്വേറിയത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
നിലവില്‍ തടവില്‍ പാര്പ്പിച്ചിരിക്കുന്നവയില് ഏറ്റവും പ്രായംചെന്ന ഓര്‍ക്ക തിമിംഗലമാണ് 56 വയസ്സുള്ള ലോലീറ്റ. ലോലിറ്റയ്ക്ക് ടോക്കിടേ എന്നും വിളിപ്പേരുണ്ട്. നിരവധി മൃഗസംരക്ഷണ സംഘടനകള്‍ പതിറ്റാണ്ടുകളായി ലോലീറ്റയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തിമിംഗലത്തെ സമുദ്രത്തിലേക്ക് തിരികെ വിടാനുള്ള തീരുമാനമറിഞ്ഞ് തിമിംഗലത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് ടോക്കി എന്ന സംഘടന ഏറെ നാളുകളായി കാത്തിരുന്ന സ്വപ്നം സഫലമായി എന്നാണ് പ്രതികരിച്ചത്. സംഘടന സീക്വേറിയത്തിന്റെ നിലവിലെ ഉടമകളായ ദ ഡോള്‍ഫിന്‍ കമ്പനിയുമായി ഇത് സംബന്ധിച്ച് ധാരണയില്ലെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഡോള്‍ഫിന്‍ കമ്പനി 2022 ലാണ് സീക്വേറിയം സ്വന്തമാക്കുന്നത്. ഈ കമ്പനിയുടെ സിഇഒ ആയ എഡ്വാര്‍ഡോ ആല്‍ബര്‍ തന്റെ മകളുമൊത്ത് ഒരിക്കല്‍ സീക്വേറിയത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആ സമയം ലോലീറ്റയുടെ പ്രകടനം കണ്ട് മറ്റ് കാണികള്‍ ഏറെ ആസ്വദിച്ചെങ്കിലും എഡ്വാര്‍ഡോയുടെ മകള്‍ ഇത്രയും വലിയ തിമിംഗലം ജയിലില്‍ കഴിയുന്നതുപോലെയാണ് ഈ ചെറിയ ഇടത്തില്‍ കഴിയുന്നതെന്നും എത്രയും വേഗം ഇവിടെ നിന്ന് പോയില്ലെങ്കില്‍ ലോലീറ്റയുടെ അവസ്ഥ കണ്ട് തനിക്ക് കരച്ചില് വരുമെന്നും പറഞ്ഞു. മകളുടെ മനസ്സ് തിരിച്ചറിഞ്ഞതോടെ ലോലീറ്റയെ മോചിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹം മകള്‍ക്ക് വാക്കു കൊടുക്കുകയായിരുന്നു.
എന്നാല്‍ വിദഗ്ധര്‍ ലോലീറ്റയെ കടലിലേക്ക് തുറന്നുവിടുന്നത് അതിന്റെ ജീവന് തന്നെ ഭീഷണിയാകുമെന്നാണ് പറയുന്നത്. ലോലീറ്റയ്ക്ക് മറ്റു തിമിംഗലങ്ങളെ പോലെ വേട്ടയാടിയും ഇരപിടിച്ചു ശീലമില്ലാത്തതിനാല്‍ കടലിലേക്ക് നേരെ തുറന്നുവിട്ടാല്‍ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടാല്് സാധിച്ചെന്ന് വരില്ല. ഇതിനുപുറമേ വലിയ തിമിംഗലക്കൂട്ടങ്ങളുമായി ഇടപഴകാനും ഏറെ സമയം ആവശ്യമായി വന്നേക്കാം. അതിനാല്‍ തന്നെ കൂടുതല്‍ തിമിംഗലങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന മറ്റൊരു സംവിധാനത്തിലേക്കാവും ആദ്യം ലോലീറ്റയെ എത്തിക്കുക. ഇതോടെ മറ്റു തിമിംഗലങ്ങളുടെ പെരുമാറ്റരീതികള്‍ മനസ്സിലാക്കാനും ശബ്ദം കേള്‍ക്കാനും ഇതിലൂടെ ലോലീറ്റയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. തിമിംഗലത്തെ സാഹചര്യങ്ങളോട് പൂര്‍ണമായി പൊരുത്തപ്പെട്ട ശേഷമാവും പസിഫിക് സമുദ്രത്തിലേക്ക് തുറന്നു വിടുക.
ലോലീറ്റയെ 1970 ലാണ് പിടികൂടിയത് . അന്നു മുതല്‍ ഇതുവരെ ധാരാളം ആരോഗ്യപ്രശ്നങ്ങള്‍ ലോലീറ്റയെ അലട്ടിയിരുന്നു. തിമിംഗലം പലതവണയും അണുബാധ നിമിത്തം ഭക്ഷണം കഴിക്കാനാവാത്ത നിലയിലേക്ക് വരെ എത്തി. തടവില്‍ കഴിയുന്നതിന്റെ സമ്മര്‍ദ്ദം മൂലം 1980ല്‍ ലോലീറ്റയുടെ ഇണയായിരുന്ന ഹ്യൂഗോ പാര്‍പ്പിച്ചിരുന്ന ടാങ്കിന്റെ ചുമരില്‍ പലയാവര്‍ത്തി തലയിടിപ്പിച്ചതിനെ തുടര്‍ന്ന് ചത്തിരുന്നു. കടലില്‍ സ്വതന്ത്രമായി വിഹരിക്കേണ്ടിയിരുന്ന തിമിംഗലം മനുഷ്യന്റെ ചൂഷണങ്ങള്‍ക്ക് വിധേയമാവുകയും, നിരവധി തിമിംഗലങ്ങള്‍ ചാവുന്നതിന് സാക്ഷിയാവുകയും ചെയ്തതായി ഫ്രണ്ട്സ് ഓഫ് ടോക്കിക്ക് നേതൃത്വം നല്കുന്ന പ്രീതം സിംഗ് പറയുന്നു.
20 മില്യന്‍ ഡോളര്‍ എങ്കിലും ലോലീറ്റയ്ക്ക് പുതിയ ജീവിതസാഹചര്യം ഒരുക്കുന്നതിനായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഈ തുക അമേരിക്കന്‍ ഫുട്ബോള്‍ ടീമായ ഇന്ത്യാനപോളിസ് കോള്‍ട്ട്സിന്റെ ഉടമയും ബിസിനസുകാരനുമായ ജിം ഇസ്രേ വഹിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.






