
പഞ്ചാബ് : അക്കൗണ്ടില്‍ പണമുണ്ടോ എന്നൊന്നും ചിന്തിക്കാതെ എടിഎമ്മില്‍ പോയി കാര്‍ഡ് സ്വയപ്പ് ചെയ്യുന്ന ശീലമുണ്ട് പലര്‍ക്കും. എന്നാല്‍ ഇനി മുതല്‍ അത്തരക്കാര്‍ക്ക് പണികിട്ടുമെന്ന മുന്നറിയപ്പ് നല്‍കുകയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്.അക്കൗണ്ടില്‍ മതിയായ പണമില്ലാതെഎടിഎമ്മില് കയറിപണം പിന്‍വലിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന ആഭ്യന്തര ഇടപാടുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്നും ചാര്ജ്ജ്ഈടാക്കുമെന്ന് ബാങ്ക്.
മതിമായപണമില്ലാത്തതിനാല്പരാജയപ്പെടുന്നആഭ്യന്തരപണംപിന്വലിക്കല്നടപടികള്ക്ക്2023മെയ്ഒന്നുമുതല്‍10രൂപയുംജിസ്ടിയുംഈടാക്കുമെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെബ്സൈറ്റില്‍ പറയുന്നത്.
പരാജയപ്പെട്ട എടിഎം ഇടപാടുകള്‍ക്കായി പിഎന്‍ബി വെബ്സൈറ്റില്‍ പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പരാജയപ്പെട്ട എടിഎം ഇടപാടുകളെ കുറിച്ചുള്ള പരാതികള്‍ ലഭിച്ച് ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടും.
ഇടപാട് തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒരു ക്ലെയിം ഉന്നയിക്കുകയാണെങ്കില്‍, കാലതാമസം പരിഹരിക്കുന്നതിന് പ്രതിദിനം 100 രൂപ നഷ്ടപരിഹാരം നല്‍കും.
ഉപഭോക്താക്കളുടെ ആശങ്കകളും പരാതികളും 0120-2490000 അല്ലെങ്കില്‍ (ടോള്‍ ഫ്രീ) 18001802222,1800 103 2222. എന്നീ നമ്പറുകളില്‍ വിളിച്ച് അറിയിക്കാം
പുതുക്കിയ ഡെബിറ്റ് കാര്‍ഡ് ചാര്‍ജുകള്‍, പ്രീപെയ്ഡ് കാര്‍ഡ് ഇഷ്യൂവന്‍സ് ചാര്‍ജുകള്‍, വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജുകള്‍ എന്നിവ നടപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബാങ്കിന്റെ അറിയിപ്പുണ്ട്.. അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാത്തതിനാല്‍ ഡെബിറ്റ് കാര്‍ഡ് വഴിയുള്ള പിഒഎസ്, പോലുള്ള ഇടപാടുകള്‍ നിരസിക്കപ്പെട്ടാല്‍ ചാര്‍ജുകള്‍ ഈടാക്കി തുടങ്ങാനും ബാങ്ക് പദ്ധതിയിടുന്നുണ്ട്






