
ചൂട് കാലത്ത് ചര്‍മ സംരക്ഷണം അത്യന്താപേക്ഷിതമാണ്. ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ് വെള്ളരിക്ക. ഇതില്‍ ധാരാളമായി പോഷകങ്ങളും, ധാതുക്കളും, ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ജലാംശം ധാരാളമായി ഉള്ളതിനാല്‍ ഇത് ചര്‍മ്മത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുകയും അതുവഴി തിളങ്ങുന്ന നിറം നല്‍കുകയും ചെയ്യുന്നു. വൈറ്റമിന്‍ സി, മഗ്നീഷ്യം, അയണ്‍, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയാണിത്. സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഇത് സഹായിയ്ക്കുന്നു
വെള്ളരിക്കയില്‍ 95% വെള്ളം അടങ്ങിയിട്ടുള്ളതിനാല്‍ കഴിയ്ക്കാനും നല്ലതാണ്. ഡയറ്റ് ചെയ്യുന്നവര്‍ അവരുടെ ഭക്ഷണത്തില്‍ വെള്ളരിക്ക ധാരാളമായി ഉള്‍പ്പെടുത്തുന്നു. ഇത് ഒരു ആന്റി-ഇന്‍ഫ്ലമേറ്ററി ഏജന്റായി പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിന്റെ വീക്കം കുറയ്ക്കക്കുകയും ചെയ്യുന്നു. കൂടാതെ എണ്ണമയമുള്ള ചര്‍മ്മത്തെ സഹായിക്കുകയും ചെയ്യുന്നു.
വെള്ളരിക്ക ചര്‍മ്മത്തിലെ സുഷിരങ്ങളെ ശക്തമാക്കുകയും സുഷിരങ്ങളുടെ വലിപ്പം കുറയ്ക്കുകയും ചെയ്യുന്നു. വരള്‍ച്ച മാറ്റാന്‍ വെള്ളരിക്കാ നീരില്‍ തൈര് ചേര്‍ത്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഉണങ്ങിയതിന് ശേഷം കഴുകികളയുക. ചര്‍മ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നല്കാന് വെള്ളരിക്കാ നീര് പുരട്ടാവുന്നതാണ്. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം. ഒരു ടീസ്പൂണ്‍ ക്യാരറ്റ് ജ്യൂസും വെള്ളരിക്ക ജ്യൂസും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഒരു ഗ്ലാസ് വെള്ളത്തില്‍ കുറച്ച് വെള്ളരിക്ക കഷ്ണങ്ങള്‍ ചേര്‍ത്ത് ഒരു മണിക്കൂര്‍ സൂക്ഷിക്കുക, ആ വെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിനു നല്ല തിളക്കം കിട്ടാന്‍ ഇത് സഹായിക്കുന്നു. പൊടിച്ച ഓട്സില്‍ വെള്ളരിക്കാനീരും, നാരങ്ങാനീരും, തേനും ചേര്‍ത്തു മുഖത്ത് പുരട്ടിയാല്‍ കുരുക്കള്‍ അകലുകയും നിറം വര്‍ധിയ്ക്കുകയും ചെയ്യുന്നു






