
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ സാഹചര്യത്തില്‍ മാലിന്യ സംസ്കരണം നേരിട്ട് പരിശോധിയ്ക്കണമെന്ന് ഹൈക്കോടതി. അമിക്കസ് ക്യൂറിയെ ഉള്‍പ്പെടുത്തി പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ പശ്ചാത്തലത്തില്‍ കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു.
മാലിന്യ സംസ്കരണം പരിശോധിക്കുന്നതിനും, പരാതികള്‍ അറിയിയ്ക്കുന്നതിനുമായി പോര്‍ട്ടല്‍ തയാറാക്കിയിട്ടുണ്ടെന്ന് തദ്ദേശ സെക്രട്ടറി കോടതിയില്‍ അറിയിച്ചു.
കൊച്ചി കോര്പറേഷന് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ രേഖകള്‍ ഹാജരാക്കാണമെന്നും കോടതി ആവശ്യപ്രകാരം കോര്പറേഷന് ഈ രേഖകള്‍ എല്ലാം കോടതിയില്‍ ഹാജരാക്കി. മാലിന്യസംസ്കരണത്തിന് മാര്‍ഗരേഖ രൂപപ്പെടുത്താനായി സംസ്ഥാനത്തൊട്ടാകെ കോടതി മൂന്ന് അമിക്കസ് ക്യൂരിമാരെയും നിയമിച്ചിട്ടുണ്ട്.






