
സംസ്ഥാനം കഴിഞ്ഞ രണ്ട് മാസത്തോളമായി കനത്ത ചൂടില്‍ ചുട്ടുപൊള്ളുകയാണ്. ഇതിനെ തുടര്‍ന്ന് ജോലിക്കാരും പുറത്ത് സഞ്ചരിക്കുന്നവരും ഏറെ വലയുകയാണ്. ഇടയ്ക്കിടെ തണുപ്പിക്കാനെത്തുന്ന വേനല്‍ മഴയില്‍ മാത്രമാണ് ആളുകള്‍ ആശ്വാസം കണ്ടെത്തുന്നത്. എന്നാല്‍ ഈ ചൂട് മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും കാര്യമായി ബാധിച്ചിരിക്കുകയാണ്.
അതിന് എന്തുചെയ്യുമെന്ന് മൃസ്നേഹികളില് പലരും ആശങ്ക പ്രകടിപ്പിക്കുമ്പോള്‍ ചൂടിനെ അതിജീവിക്കാന്‍ മൃഗങ്ങളുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി സൗകര്യം ഒരുക്കിയിരിക്കുകയാണ് തിരുവനന്തപുരം മൃഗശാല. കൊടും ചൂടില്‍ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാന്‍ നിരവധി സംവിധാനങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
പാമ്പുകളിലെ രാജാവ് എന്ന് അറിയപ്പെടുന്ന രാജവെമ്പാലയ്ക്കും ആമസോണ്‍ വനാന്തരങ്ങളില്‍ നിന്നെത്തിയ അനക്കൊണ്ടയ്ക്കും ഏസി മാത്രമാണ് രക്ഷ. എന്നാല്‍ ഒട്ടകപക്ഷി ആള് അല്പം പഴഞ്ചനാണ് പനയോല കൊണ്ട് നിര്‍മിച്ച കുടയോടാണ് താത്പര്യം.
ഇനി മറുഭാഗത്ത് മൃഗങ്ങളിലെ ഭീകരന് കടുവയാണ് ഉള്ളത്. മനുവെന്നുള്ള ന്യൂജെന്‍ പേരാണെങ്കിലും ചൂട് കാലത്ത് രാവിലെയും ഉച്ചയ്ക്കും കുളിച്ചതിന് ശേഷമേ ആളുകളെ കാണാന്‍ രംഗത്തെത്തുകയുള്ളു. കരടിക്ക് പ്രിയം തണുത്ത് വിറങ്ങളലിച്ചു ഐസ് ആയ തണ്ണിമത്തനോടാണ. എന്നാല്‍ ചൂട് കൂടിയാല്‍ ഇവരുടെയല്ലാം സൗകര്യങ്ങള്‍ അതിമ്രകിച്ചു കയറി തണുപ്പാസ്വദിക്കുന്ന വിരുതന്മാരും ഈ മൃഗശാലയില്‍ ഉണ്ട്.






