
ടാറ്റു ഇന്ന് ട്രെന്റ് ആയി മാറിയിരിയ്ക്കുകയാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ടാറ്റൂ ചെയ്യാറുണ്ട്. ചിലര്‍ കോടികള്‍ ടാറ്റൂ ചെയ്യാന്‍ വേണ്ടി മുടക്കാറുണ്ട്. ഇന്ന് ടാറ്റൂ ചെയ്യുന്നത് വല്യ പുതുമയുള്ള കാര്യമൊന്നുമല്ല. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളില്‍ അനവധി ആളുകളാണ് ടാറ്റൂ ചെയ്യുന്നത്. എന്നാല്‍,ടാറ്റൂ ചെയ്യുന്നത്. ചിലപ്പോള്‍ പ്രതീക്ഷിച്ച ഫലം ചെയ്യണമെന്നില്ല.
പലരും ദേഹം നിറയെ ടാറ്റൂ ചെയ്യുന്നതിന് പരിഹസിക്കപ്പെടാറും വിമര്ശിക്കപ്പെടാറും ഒക്കെ ഉണ്ട്. അങ്ങനെ വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങുകയാണ് ഒരു യുവതി. യുവതി തന്റെ മുഖത്തും ശരീരത്തിലും ടാറ്റൂ ചെയ്തത് ഇരുപത് ലക്ഷത്തിന് മുകളില്‍ രൂപ ചിലവഴിച്ചാണ്. ഹാര്‍ലി ബെര്‍ഗ്ലണ്ട് എന്ന 24 -കാരിയുടെ മുഖത്ത് നിലവില്‍ 18 ടാറ്റൂവാണ് അടിച്ചിട്ടുള്ളത്. നെറ്റിയിലും കവിളത്തുമെല്ലാം ടാറ്റൂ അടിച്ചിട്ടുണ്ട്. 15000 -ത്തിന് മുകളില്‍ ഫോളോവര്‍മാരാണ് ഇന്‍സ്റ്റഗ്രാമില്‍ ഹാര്‍ലിക്ക് ഉള്ളത്. ഒരുപാട് ഹേറ്റ് കമന്റുകളാണ് താന്‍ ഇന്‍സ്റ്റാഗ്രാമില്‍ നേരിടുന്നത് എന്ന് ഹാര്‍ലി പറയുന്നു.
കാണാന്‍ സുന്ദരി ആയിരുന്നൊരു പെണ്‍കുട്ടി മൊത്തം ടാറ്റൂ ചെയ്ത് ആ സൗന്ദര്യമെല്ലാം നശിപ്പിച്ചു എന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്. ഹാര്‍ലി പറഞ്ഞത് മറ്റൊരു കാര്യമാണ്. തനിക്ക് ടാറ്റൂ ഇഷ്ടമാണ്. താന്‍ വളരെ ഹാപ്പിയും ആണ് ഈ ടാറ്റൂവില്‍ എന്നുമാണ് ഹാര്‍ലി ബെര്‍ഗ്ലണ്ട് പറയുന്നത്.
സ്വീഡനില്‍ ഒരു ചാരിറ്റി ഷോപ്പില്‍ വോളണ്ടിയറായി ജോലി നോക്കുകയാണ് ഹാര്‍ലി. തന്നെ ജീവിതത്തില്‍ അപമാനിച്ചവരോട് നന്ദി ഉണ്ട് എന്നും ഹേറ്റേഴ്സാണ് തന്നെ കരുത്തുറ്റവളാക്കിയത് എന്നും ഹാര്‍ലി പറയുന്നു. മറ്റുള്ളവര്‍ എന്തൊക്കെ പറഞ്ഞാലും ഹാര്‍ലി തന്റെ ലുക്കില്‍ ഹാപ്പിയാണ്.






