
പീട്രോണിന്റെ ഏറ്റവും പുതിയ സ്മാര്‍ട് വാച്ചാണ് ഫോഴ്സ് എക്സ്12എന്‍. 2.5 ഡി കര്‍വ്ഡ് ഡിസ്പ്ലേയും റിമൂവബിള്‍ സ്ടാപ്പുകളുള്ള ലൈറ്റ് വെയ്റ്റായൊരു വാച്ചാണിത്. ഓഫറുകളുള്‍പ്പടെ 1500 രൂപയില്‍ താഴെ വിലയില്‍ വാങ്ങാവുന്ന ഈ വാച്ചില്‍ കോള്‍ അറ്റന്‍ഡ് ഫീച്ചറും നല്‍കിയിട്ടുണ്ട്. 5 ദിവസത്തെ ബാറ്ററി ലൈഫും ഐപി സിക്സ്റ്റിയൈറ്റ് (IP68) വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റസിസ്റ്റന്റ് നല്‍കിയിരിക്കുന്നെന്നും പീട്രോണ്‍ പറയുന്നു.
പത്ത് മീറ്റര്‍ അകലത്തില്‍ വരെ ബ്ലൂടൂത്ത് 5.0 വഴി ഫോണുമായി കണക്റ്റ് ചെയ്യാം. Fit+ ആപ് ഇന്‍സ്റ്റാള്‍ ചെയ്തു ഐഫോണിനൊപ്പവും ആന്ഡ്രോയിഡിനൊപ്പവും പെയര്‍ ചെയ്തും ഉപയോഗിക്കാം. 1.85 ഇഞ്ച് എച്ച്ഡി സ്ക്രീനാണുള്ളത്. നൂറില്‍ക്കൂടുതല്‍ വാച്ച് ഫെയ്സുകള്‍ കമ്പാനിയന് ആപ്പിലൂടെ ഉപയോഗിക്കാനാകും. ഡിസ്പ്ലേയില്‍ ലോംങ് പ്രസ് ചെയ്യുന്നതോടെ ഡിഫോള്‍ട്ട് വാച്ച് ഫേസുകള്‍ മാറ്റാനാകും. 580 നിറ്റ്സ് മാക്സിമം ബ്രൈറ്റ്നസ് ഉള്ളതിനാല്‍ പുറത്തൊക്കെ പോകുമ്പോള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടില്ല. കൂടാതെ 5 ബില്‍റ്റ് ഇന്‍ ഗെയിമുകളും നല്കിയിരിക്കുന്നു.
ബ്ലഡ് ഓക്സിജന്‍ ലെവല്‍ മോണിറ്റര്‍, ബ്ലഡ് പ്രഷര്‍ ചെക്ക്, സ്ലീപ് മോണിറ്റര്‍ തുടങ്ങി ഹെല്‍ത്ത്, ഫിറ്റ്നസ് ഫീച്ചറുകള്‍ നല്കിയിരിക്കുന്നുവെങ്കിലും മെഡിക്കല്‍ ഡിവൈസായി ഉപയോഗിക്കരുതെന്ന നിയമപരമായ മുന്നറിയിപ്പും കമ്പനി നല്കുന്നു. ഒരു വര്‍ഷത്തെ വാറന്റിയും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.






