
പത്തനംതിട്ട: ട്രെയിന്‍ യാത്രയില്‍ സുരക്ഷാ വീഴ്ചകള്‍ ഏറെ. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയില്‍വേ ശൃംഖലയാണ് ഇന്ത്യയുടേതെന്ന് അഭിമാനിക്കുമ്പോഴും സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ യാത്രക്കാരുടെ മാത്രമല്ല ലോക്കോ െപെലറ്റ്, ഗാര്‍ഡ് അടക്കമുള്ള റെയില്‍വേ ജീവനക്കാരുടെ കാര്യത്തില്‍പ്പോലും ആശങ്കകള്‍ ഏറെ.
പ്രധാന സ്റ്റേഷനുകളില്‍ ഒഴികെ മറ്റ് ഒരിടത്തും സി.സി ടിവി സംവിധാനങ്ങളില്ലെന്നുള്ളതാണ് ശ്രദ്ധേയം. ഏതെങ്കിലും തരത്തിലുള്ള അക്രമം ലക്ഷ്യമിട്ട് ഒരാള്‍ക്ക് ട്രെയിനില്‍ കയറണമെങ്കില്‍ അത് പ്രധാന സ്റ്റേഷനുകളില്‍ പോലും അനായാസം കഴിയും. 650 മീറ്റര്‍ മുതല്‍ 750 മീറ്റര്‍ വരെ നീളമുള്ള ഒന്നിലധികം പ്ലാറ്റ്ഫോമുകള് പൂര്‍ണമായി നിരീക്ഷിക്കും വിധമുള്ള സംവിധാനം ഒരിടത്തുമില്ല. ട്രെയിനിനുള്ളിലും സി.സി ടി.വി സംവിധാനം ആവശ്യമാണ്. സൗമ്യ എന്ന പെണ്‍കുട്ടിയെ ഗോവിന്ദചാമി ട്രെയിനിനുള്ളില്‍ ആക്രമിച്ചതിനുശേഷം ഈ ആവശ്യം കൂടുതല്‍ ശക്തമായി ഉയര്‍ന്നുകേട്ടിരുന്നു. പക്ഷേ ഒന്നും നടന്നില്ല.
വിമാനത്താവളത്തിലേക്ക് യാത്രക്കാര്‍ക്ക് പ്രധാനമായും അതീവ സുരക്ഷയോടുകൂടിയ ഒരു മാര്‍ഗം മാത്രമുള്ളപ്പോള്‍ കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലേയും റെയില്‍വേ സ്റ്റേഷനുകളിലേക്ക് കടക്കാന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. ആര്‍ക്കും എന്ത് ആയുധങ്ങളുമായും ഏത് സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോമുകളിലും എത്താന്‍ സാധിക്കും.
പ്രധാന ട്രെയിനുകളില്‍ യാത്രചെയ്യുന്നവരുടെ ബാഗുകള്‍ പോലും പരിശോധിക്കാറില്ല. ചില സ്റ്റേഷനുകളില്‍ മെറ്റല്‍ ഡിറ്റക്റ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വെറും കാഴ്ച്ചവസ്തു മാത്രം. പാളത്തിന്റെ സുരക്ഷയാണ് മറ്റൊരു വിഷയം. രാത്രി കാലങ്ങളില്‍ പരിശോധന ഉണ്ടെങ്കിലും അതില്‍ വീഴ്ച്ചകള്‍ ഏറെയുണ്ടെന്ന് റെയില്‍വേ ജീവനക്കാര്‍ തന്നെ പറയുന്നു. ഇക്കാര്യത്തില്‍ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ളതുപോലെ കാമറകള്‍ പാളങ്ങളുടെ വശങ്ങളിലും ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലോക്കോ െപെലറ്റുമാരെ ആക്രമിച്ച് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന കാഴ്ച്ച സിനിമയില്‍ മാത്രമെ ഉള്ളൂവെങ്കിലും ഭാവിയില്‍ ഇത്തരത്തിലുള്ള ഒരാക്രമണം സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന അഭിപ്രായം നാളുകള്‍ക്ക് മുമ്പുതന്നെ ഉയര്‍ന്നതാണ്. എന്നാല്‍ ലോക്കോമോട്ടീവുകള്‍ക്ക് നേരെയും ലോക്കോ െപെലറ്റുമാര്ക്ക് നേരെയും കല്ലേറുണ്ടായ സംഭവം കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഗുഡ്സ് ട്രെയിനിലെ ഗാര്‍ഡുകളുടെ അവസ്ഥയും മറ്റൊന്നല്ല.






