
തെന്നിന്ത്യ മുഴുവനും അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് 'സലാര്‍'. പ്രശാന്ത് നീല്‍ കരിയറില്‍ ആദ്യമായി പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതും പ്രതീക്ഷ കൂട്ടുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായി വരുന്ന സലാറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. കുറച്ച് ദിവസങ്ങല്‍ക്ക് മുമ്പും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത് സെപ്റ്റംബര്‍ മാസം തന്നെ റിലീസുണ്ടാകുമെന്നാണ്.
സാറ്റലൈറ്റ് അവകാശം വിറ്റ് പോയത് 55 കോടി രൂപയ്ക്കാണ്. നിലവില്‍ ഒ ടി ടി അവകാശങ്ങളുടെ കാര്യത്തില്‍ വലിയ ഓഫറുകളുണ്ട്. എന്നാല്‍ 200 കോടിയില്‍ കുറഞ്ഞ തുകയ്ക്ക് ചിത്രം വില്ക്കാന് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് തയാറല്ലെന്നാണ് റിപ്പോര്‍ട്ട്.
മുന്‍നിര ഒടിടി പ്ലാറ്റ്ഫോമുകള് ചര്‍ച്ചയില്‍ ഉണ്ടെങ്കിലും നിലവില്‍ ആരുമായും ഹോംബാലെ കരാറിലായിട്ടില്ല. ഈ ചിത്രത്തിനായി ഡിസ്നി ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ തമ്മില്‍ മത്സരവുമുണ്ട്. 150 മുതല്‍ 170 കോടിവരെ മുടക്കി സലാര്‍ സ്വന്തമാക്കാനാണ് ഒടിടി ഭീമന്മാരുടെ പദ്ധതി.
ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായിക. പൃഥ്വിരാജ് സുകുമാരന്‍ പ്രഭാസിന് വില്ലനായി വരുന്നു.






