
കോഴിക്കോട്; തോന്നലിന്റെ പുറത്താണ് ട്രെയിനിന് തീവച്ചതെന്ന് പ്രതി ഷാറൂഖ് സെയ്ഫിയുടെ മൊഴി. യാദൃച്ഛികമായാണ് കേരളത്തിലെത്തിയത്. ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനമാണ് ലക്ഷ്യമിട്ടതെന്നും മൊഴിയിലുണ്ട്. ബാഗ് വച്ചിരുന്നത് ഡി1 ഡി2 ബോഗികളെ ബന്ധിപ്പിക്കുന്ന വഴിയിലാണ്. തീവച്ചതിന് ശേഷം ബാഗ് തിരികെ എടുക്കാനാണ് പദ്ധതിയിട്ടതെങ്കിലും യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്നതിനിടെ ബാഗ് താഴെ വീണെന്നും പ്രതി പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതില്‍ ഈ ബാഗാണ് നിര്‍ണയകമായത്.
ഈ ബാഗില്‍ സിം ഇല്ലാത്ത മൊബൈല്‍ അടക്കമുള്ളവ സൂക്ഷിച്ചിരുന്നു. ഇതാണ് പ്രതിയിലേക്ക് എത്താന്‍ നിര്‍ണായകമായത്. മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തില്ല, ചോദ്യം ചെയ്യല്‍ തുടരുന്നു.
കേരളത്തിന് പുറത്തുള്ള സംഘത്തിന്റെ സഹായം ഷാറുഖ് സെയ്ഫിക്ക് ലഭിച്ചതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. ഷാറുഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചതും ആവശ്യമായ സഹായങ്ങള്‍ നല്കിയതും ഇവരാണെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നത്. പ്രതിയെ കേരളത്തിലെത്തിച്ചും ആവശ്യമായ സഹായങ്ങള്‍ നല്കിയതും ഇവരാണെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നത്. കൃത്യമായ മുന്നോരുക്കത്തോടെ നടത്തിയ ആക്രമണമാണെന്ന സൂചന ലഭിക്കുന്നത് ഷാറുഖ് സെയ്ഫിയുടെ ഫോണ്‍ കോളുകളും സമൂഹമാധ്യമത്തിലെ ചാറ്റുകളും പരിശോധിച്ചപ്പോഴാണ്.






