
മനാമ; രാജ്യത്ത് പകര്‍ച്ച വ്യാധികള്‍ നേരിടാന്‍ പ്രത്യേക പദ്ധതി ആവിഷ്കരിച്ച് ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം. പകര്‍ച്ച വ്യാധി നേരിടുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുന്നതായി വിശദമാക്കിയത് ആരോഗ്യമന്ത്രി ഡോക്ടര്‍ ജലീല അസ്സയിദാണ്. രാജ്യം പകര്‍ച്ച വ്യാധികളെ നേരിടുന്നതില്‍ സുസജ്ജമെന്നാണ് ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് വിശദമാക്കുന്നത്.
പകര്‍ച്ചവ്യാധികളുടെ വിഷയത്തില്‍ തുടക്കത്തിലുള്ള രോഗ നിര്‍ണയം കൂടുതല്‍ ആളുകളിലേക്ക് രോഗം പടര്‍ന്നു പിടിക്കുന്നത് തടയാന്‍ സഹായിക്കുമെന്നതാണ് പ്രത്യേകത. പകര്‍ച്ച വ്യാധിയുടെ ഉറവിടെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായും ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യം ഇത്തരം നടപടികള്‍ സ്വീകരിച്ചത് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാണെന്നും ബഹ്റൈന്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തിയതായും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. രോഗ നിര്‍ണയത്തിനുള്ള പരിശോധനക്ക് ആവശ്യമായ ലബോറട്ടറി സംവിധാനങ്ങളും രാജ്യത്ത് സജ്ജമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. പകര്‍ച്ച വ്യാധികളുടെ പരിശോധനക്കായി സ്ഥിരം സംവിധാനങ്ങളും രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ പ്രത്യേക പ്രതിമാസ, വാര്‍ഷിക അവലോകനവും പകര്‍ച്ച വ്യാധി വിഷയത്തില്‍ നടത്തിവരുന്നുണ്ട്.






