
ആഗ്ര: കഴിഞ്ഞമാസമായിരുന്നു ആഗ്ര - ലക്നൗ എക്സ്പ്രസ്വേയിലൂടെ വരുന്ന മോട്ടോര്‍സൈക്കിള്‍ യാത്രികര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് നല്‍കുന്നയാളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. ഇയാളുടെ നിസ്വാര്‍ത്ഥമായ പ്രവൃത്തി അനേകം നെറ്റിസണ്‍മാരുടെ പ്രശംസയ്ക്ക് കാരണമാകുകയും ചെയ്തു. 'ഹെല്‍മറ്റ് മാന്‍ ഓഫ് ഇന്ത്യ' എന്ന വിശേഷണം നല്‍കിയാണ് പലരും പ്രതികരിച്ചത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
ഇരുചക്രവാഹനത്തിലെ യാത്രക്കാര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് നല്കുന്ന ഇദ്ദേഹം ബീഹാറുകാരനായ രാഘവേന്ദ്രകുമാറാണ്. ഒമ്പത് വര്‍ഷമായി ഇയാള്‍ ഇതേ പാതയില്‍ ആള്‍ക്കാര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് നല്കുന്നു. കേള്‍ക്കുമ്പോള്‍ രാഘവേന്ദ്രയ്ക്ക് ലേശം വട്ടുണ്ടായിരിക്കാം എന്ന് സംശയിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ രാഘവേന്ദ്ര ഇങ്ങിനെ ചെയ്യുന്നതിന് ഒരു കാരണമുണ്ട്. ഹെല്‍മറ്റ് ഇല്ലാതെ യമുനാ എക്സ്പ്രസ്വേ വഴിയില്‍ യാത്ര ചെയ്ത റൂംമേറ്റും ഏറ്റവും അടുത്ത സുഹൃത്തുമായ ആള് ടാങ്കര്‍ ബൈക്കില്‍ ഇടിച്ച് മരണപ്പെട്ടതോടെയാണ്.
ലക്നൗ എക്സ്പ്രസ്വേയിലൂടെ സ്വന്തം കാറില്‍ രാഘവേന്ദ ഓടിച്ചുപോകുന്നതും കാറിനുള്ളില്‍ ഇരുന്നുകൊണ്ട് ഹെല്‍മറ്റ് ഉയര്‍ത്തിക്കാട്ടുന്നതും പിന്നീട് കാര്‍ പതിയെ വേഗതകുറിച്ച് വഴിയരികില്‍ പാര്‍ക്ക് ചെയ്ത് പിന്നാലെ വരുന്ന ഹെല്‍മറ്റ് ഇല്ലാതെ വരുന്ന ഇരുചക്രവാഹന യാത്രികന് ഹെല്‍മറ്റ് കൈമാറുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. പുതിയതരം ബ്രാന്‍ഡിലുള്ള നല്ല ഹെല്‍മറ്റാണ് നല്‍കുന്നത്. ഇതിനൊപ്പം ഹെല്‍മറ്റ് ധരിക്കാതെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന്റെ ദൂഷ്യവശത്തെക്കുറിച്ച് ഒരു ക്ലാസ്സും എടുക്കും.
ഇതിനകം 56,000 ഹെല്‍മറ്റുകളാണ് രാഘവേന്ദ്ര സൗജന്യമായി ഇരുചക്ര വാഹന ഉപയോക്താക്കള്‍ക്ക് നല്‍കിയത്. ഹെല്‍മറ്റുകള്‍ വാങ്ങുന്നതിന് വേണ്ടി ഗ്രേറ്റര്‍ നോയ്ഡയിലെ തന്റെ അപ്പാര്‍ട്ട്മെന്റ് ഇയാള്‍ വിറ്റിരുന്നു. ഭാര്യയുടെ ആഭരണങ്ങളും വില്‍പ്പന നടത്തി. അതേസമയം രാഘവേന്ദ്രയുടെ പ്രവര്‍ത്തി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരിയുടെ ശ്രദ്ധ വരെ നേടി. റോഡ് ഗതാഗതം, ഹൈവേ, നടന് സോനുസൂദ് എന്നിവരും രാഘവേന്ദ്രയ്ക്ക് പിന്തുണയുമായി വന്നിട്ടുണ്ട്. എന്നാല്‍ തല സംരക്ഷിക്കാനുള്ള തന്റെ പ്രചരണത്തില്‍ ഇപ്പോള്‍ പലതരം തടസ്സങ്ങളാണ് രാഘവേന്ദ്ര നേരിടുന്നത്. എന്നിരുന്നാലും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനം താന്‍ തുടരുമെന്ന് ഇയാള്‍ പറയുന്നു.
അതേസമയം നഗരത്തില്‍ നിന്നും അടുത്ത ഏതാനും ആഴ്ചയ്ക്കകം ബീഹാറിലെ ഭാദാരി ഗ്രാമത്തിലെ തന്റെ പഴയ തറവാട്ടുവീട്ടിലേക്ക് രാഘവേന്ദ്ര മടങ്ങും. ഹെല്‍മറ്റ് വാങ്ങലും കുടുംബത്തിന്റെ ചെലവുകളും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് ഇയാള്‍ പറയുന്നു. മകന് ആറു വയസ്സുണ്ട്. അവനെ നാട്ടിലെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കണമെന്നും അത് തന്റെ ചെലവ് കുറയ്ക്കുമെന്നും ഇയാള്‍ പറയുന്നു. അതേസമയം ഹെല്‍മറ്റ് മറ്റുള്ളവര്‍ക്ക് നല്കി ജീവന് രക്ഷിക്കുന്ന പരിപാടി താന്‍ ഇനിയും തുടരുമെന്നും ഇയാള്‍ പറയുന്നു. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ലീഗല്‍ അഡൈ്വസര്‍ ആയിരുന്നു രാഘവേന്ദ്ര അത് ഉപേക്ഷിച്ചാണ് മുഴുവന്‍ സമയ റോഡ് സുരക്ഷാ വോളണ്ടീയറായി മാറിയിരിക്കുന്നത്.
अपनी कार की रफ्तार 100 से ऊपर नहीं ले जाता लेकिन लखनऊ एक्सप्रेसवे पर एक व्यक्ति जब मुझे ओवरटेक किया मैं दंग रह गया क्योंकि बिना हेलमेट उसकी रफ्तार हमसे ज्यादा थी. उसे सुरक्षा कवच हेलमेट देने के लिए 100 से ऊपर अपनी गाड़ी को भगाना पड़ा अंत में उसे पकड़ ही लिया. #Helmetman @PMOIndia pic.twitter.com/BbpYbQ43C7
— Helmet man of India (@helmet_man_) March 14, 2023






