
മലയാളത്തിന്റെ പ്രിയ താരങ്ങളാണ് ജയറാമും സിദ്ദിഖും. സിനിമയ്ക്കു പുറത്തും ഇവര്‍ നല്ല സുഹൃത്തുക്കളാണ്. ജയറാമും പാര്‍വ്വതിയും സിനിമയില്‍ അഭിനയിക്കുന്ന കാലത്തു തന്നെ പ്രണയിച്ചവരാണ്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമും പാര്‍വ്വതിയും വിവാഹിതരായത്. ഇപ്പോഴിതാ ഇവരുടെ പ്രിയസുഹൃത്തായ സിദ്ദിഖ് താരങ്ങളുടെ പ്രണയദിനങ്ങളെ ഓര്‍ത്ത് പങ്കുവച്ച വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘‘ഞാന്‍ പാര്‍വതിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യും. ആദ്യം അമ്മയോടായിരിക്കും സംസാരിക്കുക. ശേഷം ഫോണ്‍ പാര്‍വതിയ്ക്കു നല്‍കും. പാര്‍വതിയുടെ ശബ്ദം കേള്‍ക്കുമ്ബോള്‍ തന്നെ ജയറാം ഫോണ്‍ തട്ടിപറിച്ചെടുക്കും. പിന്നെ അവര്‍ തമ്മില്‍ സംസാരിക്കും. അതുപോലെ തന്നെ പാര്‍വതിയുടെ അമ്മ ഉച്ചയൂണ് കഴിക്കാന്‍ എന്നെ വീട്ടിലേക്ക് ക്ഷണിക്കും. എന്റെ കൂടെ ജയറാമും ഉണ്ടാകും. ജയറാം ആ വെയിലത്രയും കൊണ്ട് കാറില്‍ തന്നെയിരിക്കും ഞാന്‍ മാത്രം അങ്ങോട് പോകും. ഭക്ഷണമൊക്കെ കഴിച്ച ശേഷം പാര്‍വതി പറയും ഞാന്‍ അന്നാല്‍ സിദ്ദിഖിന്റെ കൂടെ ഒന്ന് പുറത്തു പോയി വരാമെന്ന്. പാര്‍വതി മുന്‍ സീറ്റില്‍ കയറും അപ്പോള്‍ പുറകിലെ സീറ്റില്‍ ജയറാമും ഉണ്ടാകും.’’ സിദ്ദിഖ് പറയുന്നു.






