
തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് അനുമതി ഇല്ലാതെ ദൃശ്യം പകർത്തിയതിന് എംഎൽഎമാരുടെ പിഎമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. കാരണം ബോധിപ്പിച്ചില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സ്പീക്കറുടെ ഓഫീസ് നോട്ടീസില്‍ വ്യക്തമാക്കി.
എം വിൻസെന്റ്, ടി സിദ്ദിഖ്, കെ കെ രമ, എം കെ മുനീർ, എ പി അനിൽകുമാർ, പി കെ ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ എന്നീ എംഎൽഎമാരുടെ പിഎമാർക്കാണ് സ്പീക്കറുടെ ഓഫീസ് നോട്ടീസ് അയച്ചിരിക്കുന്നത്. അതീവ സുരക്ഷ മേഖലയിൽ നിന്ന് ദൃശ്യം പകർത്തിയത് ചട്ട വിരുദ്ധമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ദൃശ്യങ്ങൾ പകർത്തിയ ഭരണകക്ഷി എംഎൽഎമാരുടെയും മന്ത്രിമാരുടെയും പേർസണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ നടപടി ഇല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ജനുവരി 23ന് ആരംഭിച്ച 15ാം നിയമസഭയുടെ എട്ടാം സമ്മേളനത്തിനിടെയാണ് സംഘർഷമുണ്ടായത്. സ്പീക്കർ നിരന്തരം അടിയന്തര പ്രമേയ നോട്ടീസ് അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷ എംഎൽഎമാർ അദ്ദേഹത്തിന്റെ നിയമസഭയിലെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. തുടർന്ന് വാച്ച് ആൻഡ് വാർഡുമായി കൈയാങ്കളിയായി. സംഘർഷത്തിനിടെ കെ കെ രമ എംഎൽഎയുടെ കൈയ്ക്ക് പൊട്ടലേറ്റിരുന്നു
വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈയ്ക്ക് പൊട്ടലില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഔദ്യോഗിക ജോലി തടഞ്ഞ് ആക്രമിച്ചെന്ന മറ്റൊരു മറ്റൊരു ജാമ്യമില്ലാ വകുപ്പായ ഐപിസി 322 നിലനില്ക്കും. കേസ് അന്വേഷണം ക്രൈം റെക്കോഡ്സ് ബ്യൂറോ എസിപിക്കാണ്






