Authored by Web Desk | Last updated: 20 Dec 2016, 6:19 AM | 1 min read
മരണത്തിന് തൊട്ട് മുന്‍പ് ആന്ദ്രേ കാര്ലേവ്. പിന്നില്‍ കൊലയാളി മെവ്ലൂറ്റ് മെര്‍ട്ട് അല്റ്റാന്റാസ്.
ഇസ്താംബുള്‍: തുര്‍ക്കിയിലെ റഷ്യന്‍ അംബാസിഡര്‍ ആന്ദ്രേ കാര്ലേവ് വെടിയേറ്റ് മരിച്ചു. തുര്‍ക്കി ആസ്ഥാനമായ അങ്കാറയില്‍ ഒരു ചിത്ര പ്രദര്‍ശനത്തിനിടെയാണ് അക്രമി വെടിവച്ചത്. ഇദ്ദേഹത്തെ കൂടാതെ മറ്റ് മൂന്ന് പേര്‍ക്കും പരിക്കുണ്ട്.
തുര്‍ക്കി സേനാംഗമായ മെവ്ലൂറ്റ് മെര്‍ട്ട് അല്റ്റാന്റാസ് ആണ് അക്രമി. ഇയാളെ പിന്നീട് സൂരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ കാര്‍ലോവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അങ്കാറയിലെ കാന്കയ ജില്ലയിലെ ഒരു ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അംബാസിഡര്‍ക്ക് നേരെ അക്രമി നിറയൊഴിച്ചത്. കറുത്ത സ്യൂട്ടും കോട്ടും ധരിച്ച അക്രമി അലെപ്പോയെന്നും പ്രതികാരമെന്നും വിളിച്ചു പറഞ്ഞാണ് വെടിയുതിര്‍ത്തത്.
കഴിഞ്ഞ ദിവസം സിറിയയില്‍ റഷ്യ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന ദിവസങ്ങള്‍ക്കകമാണ് റഷ്യന്‍ സ്ഥാനപതിക്ക് നേരെ ആക്രമണം ഉണ്ടായത്.