കൊല്‍ക്കത്ത: ബിജെപിയില്‍ ചേര്‍ന്നതിന്റെ പ്രായശ്ചിത്തമായി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ മൂന്ന് ഗോത്ര സ്ത്രീകളെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസ് വരെ തലകുമ്പിടുവിച്ച് ഇഴയിച്ച് നടത്തിച്ചതായി റിപ്പോര്‍ട്ട്. പശ്ചിമബംഗാളിലെ ബലൂര്‍ഗട്ടില്‍ നടന്ന സംഭവത്തില്‍ വീഡിയോ പുറത്തുവന്നതോടെ ബംഗാളില്‍ വിവാദം തിളച്ചുമറിയുകയാണ്.
ബിജെപിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്ന ആദിവാസി വിഭാഗത്തില്‍പെടുന്ന ഷിയുലി മര്ദി, തക്രാന്‍ സോറന്, മാര്‍ട്ടിന കിസ്കു എന്നീ സ്ത്രീകള്‍ക്കാണ് ഇഴയേണ്ടി വന്നത്. തൃണമൂലിന്റെ പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇവര്‍ ഈ രീതിയില്‍ പ്രവര്‍ത്തിച്ചത് എന്നാണ് വിവരം. പശ്ചാത്താപത്തിന്റെ ഭാഗമായിട്ടുള്ള 'ദണ്ഡവത് പരിക്രമണം' ആണ് ഇതെന്നും ഇതിനെ ശക്തിപ്രകടനം എന്നെല്ലാമാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വം വിശേഷിപ്പിച്ചത്.
ദു:ഖവെള്ളിയാഴ്ചയായിരുന്നു സംഭവം. മുട്ടിലിരുന്ന ശേഷം മൂക്ക് നിലത്തുരസി ഇവര്‍ കുമ്പിട്ടു നീങ്ങുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇവരെ തെറ്റിദ്ധരിപ്പിച്ചാണ് ബിജെപിയില്‍ ചേര്‍ത്തതെന്നും അതിന്റെ പശ്ചാത്താപമായിട്ടാണ് അവര്‍ ടിഎംസി ഓഫീസിലേക്ക് 'പരിക്രമണം' നടത്തിയതെന്നുമാണ് തൃണമൂല്‍ മഹിളാ കോണ്‍ഗ്രസിന്റെ ദക്ഷിണ് ദിനാജ്പൂര്‍ ജില്ലയിലെ പ്രസിഡന്റ് പ്രദീപ്താ ചക്രവര്‍ത്തി പറഞ്ഞത്. ഇവര്‍ക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് നടപടിയെടുത്തിട്ടുണ്ട്.
ഏപ്രില്‍ 6 ന് ബാലൂര്‍ഘട്ടില്‍ നിന്നും 18 മൈല്‍ അകലെ ബിജെപി നടത്തിയ ഒരു പരിപാടിയില്‍ 100 പേര് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഈ പരിപാടിയിലായിരുന്നു മൂന്ന് സ്ത്രീകളും ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ പിറ്റേന്ന് തന്നെ തങ്ങള്‍ ബിജെപിയ്ക്ക് ഒപ്പമില്ലെന്ന് പറഞ്ഞ് ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ വിവാദം പുകയുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ സംസ്ഥാന തലവന്‍ സുകന്ത മജുംദാര്‍ പ്രസിഡന്റ് ദ്രൗപദി മൂര്മുവിനും ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷനും കത്തെഴുതിയിരിക്കുകയാണ്. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട ബിജെപിയില്‍ ചേര്‍ന്ന മൂന്ന് സ്ത്രീകളെ തൃണമൂല്‍ ഗുണ്ടകള്‍ നിര്‍ബ്ബന്ധിച്ച് തിരിച്ചു കൊണ്ടുപോയെന്നും ശിക്ഷയായി അവരെക്കൊണ്ട് 'ദണ്ഡവത് പരിക്രമം' ചെയ്യിച്ചതായും ബിജെപി ആരോപിക്കുന്നു.
വീഡിയോ വിവാദമായതിന് പിന്നാലെ പ്രദീപ്താ ചക്രവര്‍ത്തിയെ സ്ഥാനത്ത് നിന്നും പുറത്താക്കിയിട്ടുണ്ട് ബലൂര്‍ഘട്ടില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് മൂന്ന് സ്ത്രീകളും താമസിക്കുന്നത്. സംഭവം ആരോടും പറയരുതെന്ന് തൃണമൂല്‍ പാര്‍ട്ടി ഇവരെ കര്‍ശനമായി വിലക്കുകയും ചെയ്തിട്ടുണ്ട്. എന്തിനാണ് ഇഴഞ്ഞതെന്ന ചോദ്യത്തിന് അതുകൊണ്ടു തന്നെ ഇവ പ്രതികരിക്കാന്‍ കൂട്ടാക്കുന്നില്ല.
അതേസമയം തൃണമൂല്‍ നേതൃത്വം ഇഴയാന്‍ ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് സ്ത്രീകളില്‍ ഒരാളായ ഷിയൂലി മര്ദ്ദിയുടെ ഭര്‍ത്താവും ടിഎംസി നേതാവുമായ രാജന് പറഞ്ഞത് 2013 മുതല്‍ താന്‍ ടിഎംസിയുടെ നേതാവാണ്. ഈ നടപടിയ്ക്ക് ഉത്തരവാദി ആരാണെങ്കിലും അയാള്‍ക്കെതിരേ പാര്‍ട്ടി നടപടി എടുത്തിട്ടുണ്ട് എന്നുമാണ്. തനിക്ക് പ്രാദേശിക നേതൃത്വത്തില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും എന്നാല്‍ തന്റെ ഭാര്യയോടോ മറ്റു സ്ത്രീകളോടോ ഒരിക്കലും ബിജെപിയിലോ ഏതെങ്കിലും പാര്‍ട്ടിയിലോ ചേരാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നും ഇയാള്‍ വ്യക്തമാക്കി.
സംഭവിച്ചത് സംഭവിച്ചെന്നും ഇതിന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും വീട്ടില്‍ വന്ന് ആശ്വസിപ്പിച്ചിട്ടുണ്ടെന്നും അവര്‍ ഞങ്ങളോടൊപ്പമുണ്ടെന്നാണ് പറഞ്ഞിരിക്കുന്നതെന്നും ഷിയൂലി മര്ദി പ്രതികരിച്ചു. ഞങ്ങള്‍ ഇനി തൃണമൂലിനൊപ്പമേ നില്ക്കു എന്നും ഒരിക്കലും ബിജെപിയില്‍ ചേരില്ലെന്നും ഇവര്‍ പറയുന്നു. മാധ്യമങ്ങള്‍ പിന്നാലെ കൂടിയതോടെ തക്രാന്‍ സോറന് ഷീയൂലിയുടെ വീട്ടിലേക്ക് മാറിയിട്ടുണ്ട്.
സംഭവം വിവാദമായ സാഹചര്യത്തില്‍ ബുധനാഴ്ച ഇതിന്റെ പ്രതികരണ പരിപാടി വെച്ചിരിക്കുകയാണ് ടിഎംസി. ബാലൂര്ഘട്ടിന് സമീപത്തെ ദറാല്ഹട്ടിലാണ് പരിപാടി. ബിജെപി ടിക്കറ്റില്‍ 2016 തെരഞ്ഞെടുപ്പില്‍ ടപനില് മത്സരിക്കുകയും പിന്നീട് ടിഎംസിയില്‍ തിരിച്ചെത്തുകയും ചെയ്ത കൃഷ്ണകുജൂറിനെയാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്. താന്‍ ആദിവാസി നേതാവാണെന്നും ബിജെപിയില്‍ ചേര്‍ന്നയാളാണെന്നും എന്നാല്‍ മതത്തിന്റെ പേരില്‍ ബിജെപി ആള്‍ക്കാരെ ഭിന്നിപ്പിക്കുന്നത് കൊണ്ടാണ് താന്‍ തിരിച്ചുപോയതെന്നുമാണ് കൃഷ്ണ കുജൂറിന്റെ പ്രതികരണം.

Comments