
ടെലിവിഷന്‍ താരം ഷെഹനാസ് ഗില്‍ ആരാധകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ്. സല്മാന് ഖാന് ചിത്രം ‘കിസി കാ ഭായ് കിസി കി ജാന്‍’ സിനിമയുടെ പ്രൊമോഷന് തിരക്കിലാണിപ്പോള്‍ ബോളിവുഡ് താരം ഷെഹ്നാസ് ഗില്‍. സിനിമയിലെ മറ്റ് അഭിനേതാക്കള്‍ക്കൊപ്പം പ്രൊമോഷന്റെ ഭാഗമായി ‘ദി കപില്‍ ശര്‍മ ഷോ’യില്‍ ഷെഹനാസും എത്തിയിരുന്നു. ഇപ്പോഴിതാ ഷോയില്‍ സല്മാന് ഖാനെ കുറിച്ചുള്ള ഷെഹ്നാസ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സല്‍മാന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തതിനെക്കുറിച്ചും ‘കിസി കാ ഭായ് കിസി കി ജാനി’ലെ തന്റെ വേഷം വാഗ്ദാനം ചെയ്യുന്നതിന് മുമ്പാണത് ചെയ്തതതെന്നും ഷെഹനാസ് പറയുന്നു. തന്നെ താന്‍ സല്മാന് ഖാന്റെ മൊബൈല്‍
‘‘ഞാന്‍ അമൃത്സറില് എത്തി അവിടെ നിന്നും ഗുരുദ്വാരയിലേക്ക് പോകുമ്പോള്‍ ഒരു അജ്ഞാത നമ്പറില്‍ നിന്നും എനിക്ക് ഒരു കോള്‍ വന്നു. പരിചയമില്ലാത്ത കോളുകളെ ബ്ലോക്ക് ചെയ്യുന്ന ശീലമുണ്ട് എനിക്ക്. അതിനാല്‍ ഉടന്‍ തന്നെ ഞാന്‍ ആ നമ്പര്‍ ബ്ലോക്ക് ചെയ്തു. കുറച്ച് സമയത്തിന് ശേഷം, സല്മാന് സര് എന്നെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായി എനിക്ക് ഒരു സന്ദേശം ലഭിച്ചു.
സംഭവം ഉറപ്പിക്കാനായി ട്രൂ കോളര്‍ ആപ്പില്‍ കയറി ആ നമ്പര്‍ സെര്‍ച്ച് ചെയ്ത് നോക്കി. ഒടുവില്‍ അത് സല്മാന് സാറിന്റെ നമ്പര്‍ തന്നെയാണെന്ന് ഞാന്‍ കണ്ടെത്തി. തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തെ അണ്‍ബ്ലോക്ക് ചെയ്തു. അദ്ദേഹത്തിന്റെ നമ്പര്‍ ഡയല് ചെയ്യുകയും ചെയ്തു. അതിന് ശേഷം അദ്ദേഹം എനിക്ക് ഈ സിനിമയില്‍ വേഷം വാഗ്ദാനം ചെയ്തു. അങ്ങനെയാണ് ഞാന്‍ ഈ സിനിമയിലെത്തിയത്.’’ ഷെഹനാസ് പറയുന്നു.
ഒരു മ്യൂസിക് വീഡിയോയില്‍ തന്നെ നിരസിച്ചതിനെക്കുറിച്ചും താരം മനസ്സു തുറക്കുന്നുണ്ട്. ‘ആദ്യ മ്യൂസിക് വീഡിയോയുടെ സെറ്റിലേക്ക് പോയപ്പോള്‍ എന്നെ അതില്‍ നിന്നും നിരസിക്കുകയായിരുന്നു. ഞങ്ങള്‍ അവളോടൊപ്പം ഷൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഞാന്‍ തിരികെ വീട്ടില്‍ വന്ന് ഒരുപാട് കരഞ്ഞു. നിരസിക്കപ്പെട്ടതായി തോന്നി. അമ്മ എന്നോട് പറഞ്ഞു, ‘നീ എന്തിനാ കരയുന്നെ... ഒരു ദിവസം നീ സല്മാന് ഖാന്റെ സിനിമയില്‍ വരും’. സല്മാന് സാര്‍ എനിക്കൊരു അവസരം തന്നു. അമ്മയുടെ പ്രവചനങ്ങള്‍ എപ്പോഴും കൃത്യമാണെന്ന് തെളിയിച്ചു...’’ ഷെഹനാസ് പങ്കുവച്ചു.
‘കിസി കാ ഭായ് കിസി കി ജാന്‍’ ഈദ് റിലീസായി ഏപ്രില്‍ 21നാണ് തിയേറ്ററുകളില്‍ എത്തുന്നത്. സല്മാന് ഖാന് ഫിലിംസ് പ്രൊഡക്ഷന്‍ കമ്ബിയുടെ ബാനറില്‍ സല്മാന് ഖാന് തന്നെയാണ് സിനിമയുടെ നിര്‍മാണം. ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക. ഷെഹ്നാസ് ഗില്ലിനെ കൂടാതെ പാലക് തിവാരി, ജാസി ഗില്‍, രാഘവ് ജുയല്‍, വിനാലി ഭട്നാഗര്‍, സിദ്ധാര്‍ഥ് നിഗം, സുഖ്ബീര്‍ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഷെഹ്നാസിന്റെയും പലക് തിവാരിയുടെയും അരങ്ങേറ്റം കൂടിയാണ് ഈ സിനിമ. ചിത്രത്തിലെ‘യെന്റമ്മ’ എന്ന ഗാനത്തില്‍ ‘ആര്‍ആര്‍ആര്‍’ താരം രാം ചരണും അതിഥി വേഷത്തിലെത്തുന്നുണ്ട്.






