റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര് മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഖോപൊലിയില് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ബസില്‍ 40നും 45നുമടത്ത് യാത്രക്കാരുണ്ടായിരുന്നു. ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞൂ. ബസിന്റെ മുകള്‍ ഭാഗവും ചില്ലുകളുമെല്ലാം പര്ൂണ്ണമായി തകര്‍ന്നു.
ഗൊറേഗാവിലെ ഒരു സംഘടനയില്‍ നിന്നുള്ളവരാണ് ബസ് യാത്രക്കാര്‍ പൂനെയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവര്‍.






