
വിവാഹ ചടങ്ങുകളെക്കാള്‍ കൗതുകകരമാണ് വിവാഹത്തിനു മുന്‍പുള്ള വിവാഹഭ്യര്‍ത്ഥനകള്‍. വ്യത്യസ്തമായ രീതിയില്‍ ഇത്തരത്തില്‍ വിവാഹഭ്യര്‍ത്ഥനകള്‍ നടത്തുന്ന പല വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. എന്നാല്‍ ലോകത്തിലെ തന്നെ ഭീകരമായ വിവാഹലോചനയെ കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. അത്തരത്തിലൊരു വീഡിയോയാണ് സമൂഹ മാധ്യമങ്ങില്‍ ചര്‍ച്ചയാകുന്നത്. ഓസ്ട്രേലിയയിലാണ് ഈ അപൂര്‍വ്വ സംഭവം അരങ്ങേറിയിരിക്കുന്നത്. സംഭവം ഇങ്ങനെ..
ഓസ്ട്രേലിയക്കാരിയായ താലിയ എന്ന യുവതി ഏപ്രില്‍ ആദ്യം ഒരു വീഡിയോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തി. വീഡിയോയ്ക്ക് താഴെ അവര്‍ ഇങ്ങനെയാണ് എഴുതിയിരുന്നത്. എന്റെ സഹോദരന് ലെബനനില്‍ എങ്ങനെ വിവാഹാഭ്യര്‍ത്ഥന നടത്താന്‍ തീരുമാനിച്ചു' എന്ന്. വീഡിയോയില്‍ രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് അന്ഫെയ്ക്ക് സമീപം നിര്‍ത്തിയിട്ട കാറില്‍ താലിയയയുടെ സഹോദരന് ആദമിന്റെ കാമുകിയും അമ്മായിയും പിന്‍സീറ്റില്‍ ഇരുന്ന് കാപ്പി കുടിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. സ്ത്രീകള്‍ അടക്കമുളള മൂന്നാല് പേര് വന്ന് ആദമിന്റെ കാമുകി വനേസയ്ക്ക് നേരെ തോക്ക് ചൂണ്ടി പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഞാന്‍ അവരുടെ ഒപ്പം പോകുന്നില്ല. അവര്‍ക്ക് എന്ത് വേണമെങ്കിലും കൊടുക്കാം. ഞാന്‍ പോകില്ല, ദയവായി പറയൂ എന്ന് നിലവിളിക്കുന്നത് കേള്‍ക്കാം.
ഈ സംഭവവികാസങ്ങള്‍ എല്ലാം കണ്ട് മറ്റുള്ളവര്‍ ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ്. അക്രമികള്‍ വനേസയുടെ കണ്ണുകള്‍ മൂടികെട്ടി മറ്റൊരു കാറില്‍ കയറ്റി കൊണ്ടുപോകുകയാണ്. തുടര്‍ന്ന് ഒരു സ്ത്രീ വനേസയെ മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് വീഡിേയായില് കാണുന്നത്. തുടര്‍ന്ന് ഇവര്‍ വനേസയുടെ കണ്ണിലെ കെട്ട് അഴിക്കുകയും കണ്ണു തുറന്നുനോക്കുമ്പോള്‍ തൊട്ടു മുന്പില് കാമുകന് ആദം നില്‍ക്കുന്നതുമാണ് കാണുന്നത്. തുടര്‍ന്ന് സമുദ്രത്തീരത്തെ അസ്തമയ സൂര്യനെ സാക്ഷിയാക്കി അയാള്‍ വനേസയോട് വിവാഹഭ്യര്‍ത്ഥന നടത്തുകയാണ്. ഇതിനിടയില്‍ മനോഹരമായ പശ്ചാത്തല സംഗീതവും കേള്‍ക്കാം.
എന്നാല്‍ ഇതെല്ലാം കണ്ടിട്ടും വനേസ ഇതൊന്നും കാര്യമാക്കിയില്ല. ' നീ തമാശ പറയുകയാണ്' വനേസ പറഞ്ഞു. എന്നാല്‍ ഉടന്‍ തന്നെ ആദം തന്റെ വിവാഹ മോതിരം അവളെ അണിയിപ്പിക്കുകയാണ്. തുടര്‍ന്ന് വാദ്യ സംഘവും നര്‍ത്തിയും എത്തി നവവരനും നവവധുവിനും ചുറ്റും നൃത്തം ചെയ്യുകയാണ്. സംഭവം വൈറലായതോടെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. കാമുകിയെ ഇത്തരത്തില്‍ ഭയപ്പെടുത്തിയത് ശരിയായില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.






