ന്യുഡല്‍ഹി: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്. കേന്ദ്ര ഏജന്‍സികള്‍ കോടതിയില്‍ കള്ളം പറയുകയാണ്. അറസ്റ്റിലാകുന്ന അവര്‍ പീഡിപ്പിക്കുകയാണ്. അവര്‍ എന്തു തെറ്റു ചെയ്തു എന്നതിന് ഒരു തെളിവും അന്വേഷണ ഏജന്‍സികള്‍ നല്‍കുന്നില്ല.- കെജ്രിവാള് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഡല്‍ഹി മദ്യനയക്കേസില്‍ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയാണ് കെജ്രിവാള് മാധ്യമങ്ങളെ കണ്ടത്.
ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു കെജ്രിവാളിന്റെ പത്രസമ്മേളനം. സിബിഐയും ഇഡിയും ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ അസാമാന്യമായ നീക്കമാണ് നടത്തുന്നത്. 14 ഫോണുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് ഈ ഏജന്‍സികള്‍ കോടതിയില്‍ കള്ളം പറഞ്ഞു. വ്യാജ സത്യവാങ്മൂലം സമര്‍പ്പിക്കുന്നു. തെറ്റായ കുറ്റസമ്മതം നടത്താന്‍ അറസ്റ്റിലാകുന്നവരെ പീഡിപ്പിക്കുന്നു. കൊള്ളക്കാരെ പോലെയാണ് അവര്‍ ഭീഷണിപ്പെടുത്തുന്നത്. പെണ്മക്കളെ ഉപദ്രവിക്കുമെന്ന് പറയുന്നു.
മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ നടത്തി. എന്നാല്‍ ഏജന്‍സികള്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവര്‍ പറയുന്ന മദ്യ കോഴയുടെ പേരില്‍ ഒരു ചില്ലി പൈസ പോലും അനധികൃതമായി നേടിയെന്ന് കണ്ടെത്തിയിട്ടില്ല.
റെയ്ഡുകളില് ഒന്നും കിട്ടാതെ വന്നപ്പോള്‍ പണം മുഴുവന്‍ ഞങ്ങള്‍ ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുടക്കിയെന്നാണ് അവര്‍ പറയുന്നത്. ഇതിനുള്ള തെളിവ് എവിടെയാണ്? ഞങ്ങളുടെ എല്ലാ ചെലവുകളും ചെക്ക് വഴിയാണ് നടത്തിയിരിക്കുന്നത്. ഞങ്ങള്‍ക്ക് ലഭിച്ചുവെന്ന് നിങ്ങള്‍ പറയുന്ന 100 കോടി രൂപയില്‍ ഒരു രൂപയെങ്കിലും കാണിച്ചു തരിക.- കെജ്രിവാള് വെല്ലുവിളിച്ചു.
ഒരു തെളിവുമില്ലാതെ ഞാന്‍ പറയുകയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്തംബര്‍ 17ന് വൈകിട്ട് ഏഴ് മണിക്ക് 1,000 കോടി രൂപ നല്‍കിയെന്ന് ഞാന്‍ പറഞ്ഞാല്‍ , നിങ്ങള്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യുമോ? കെജ്രിവാള് ചോദിക്കുന്നു.

Comments