
ടോക്കിയോ: പഴങ്ങളും നിറമുള്ള സിറപ്പുകും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാനീയമാണ് കോക്ടെയിലുകള്‍. എന്നാല്‍ ഈ കോക്ടെയിലില്‍ സ്വന്തം കലര്‍ത്തി ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുകയാണ് ഒരു കഫേ ജീവനക്കാരി. ജപ്പാനിലെ ഹൊക്കോ്ഡിലെ മൊണ്ടാജി കഫേയിലാണ് ഈ അപൂര്‍വ്വ സംഭവം അരങ്ങേിറയിരിക്കുന്നത്.
വിനോദ സഞ്ചാര കേന്ദ്രമായ സപ്പാരോയിലുള്ള ഈ കഫേയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ കോക്ക്ടെയിലുകള്‍. കോക്ക്ടെയിലിലെ രുചി വ്യത്യാസത്തെക്കുറിച്ച് കഫേയിലെത്തിയവര്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് കഫേ ഉടമ സംഭവം ശ്രദ്ധിക്കുന്നത്. ജീവനക്കാരി രക്തം കോക്ക്ടെയിലുകളില്‍ കലര്‍ത്തുന്നത് കയ്യോടെ പിടിക്കപ്പെടുകയും ചെയ്തു. സംഭവശേഷം കഫേ അധികൃതര്‍ തന്നെയാണ് ക്ഷമാപണം നടത്തി ഈ കാര്യം പുറത്തുവിട്ടത്. കസ്റ്റമേഴ്സിനോട് ക്ഷമാപണം നടത്തിയ ഉടമ ഏതാനും ദിവസത്തേക്ക് കഫേ അടച്ചിടുകയാണെന്നും കഫേയിലെ എല്ലാ ഡ്രിങ്കുകളും മാറ്റി ഗ്ലാസുകളും വൃത്തിയാക്കിയ ശേഷം കഫേ വീണ്ടും തുറക്കുമെന്നും ട്വിറ്ററിലൂടെ വിശദമാക്കി.
കുറഞ്ഞ നിരക്കില്‍ കോക്ക്ടെയിലുകള്‍ ആസ്വദിക്കാം എന്നതായിരുന്നു ഈ കഫേയുടെ പ്രത്യേകത. എന്നാല്‍ ഈ സംഭവത്തോടെ പലരും കഫേയിലേക്ക് കയറാന്‍ മടികാണിക്കുമോ എന്ന ആശയങ്കയിലാണ് അധികൃതര്‍.






