
ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടന് വേണ്ടി ഫ്രാന്‍സില്‍ പോരാടി മരിച്ച രണ്ട് ഇന്ത്യന്‍ സൈനികരുടെ ഛായാചിത്ര വില്‍പ്പനയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
ഏകദേശം 15 ലക്ഷം ഇന്ത്യക്കാരാണ് ഒന്നാം ലോകമഹായുദ്ധ സമത്ത് ബ്രിട്ടന് വേണ്ടി യുദ്ധത്തിന്റെ മുന്‍നിരയില്‍ നിന്ന് പോരാടിയത്. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെ പര്യവേഷണ സേനയിലെ ജൂനിയര്‍ ട്രൂപ്പ് കമാന്‍ഡര്‍മാരും കുതിരപ്പടയാളുകളായ റിസാല്‍ദാര്‍ മാന്‍ സിംഗ്, റിസാല്‍ദാര്‍ ജഗത് സിംഗ് എന്നിരുടെ ഛായാ ചിത്രം ഫ്രാന്‍സിലേക്ക് കിടങ്ങില്‍ യുദ്ധം ചെയ്യാന്‍ പോകുന്നതിന് രണ്ട് മാസം മുമ്പ് വരയ്ക്കപ്പെട്ടിരുന്നു. ഈ ചിത്രം ആംഗ്ലോ-ഹംഗേറിയന്‍ ചിത്രകാരന് ഫിലിപ്പ് ഡി ലാസ്ലോ സ്വന്തം ശേഖരത്തിന് വേണ്ടിയാണ് വരച്ചതെന്ന് കരുതപ്പെടുന്നു. ലാസ്ലോ 1937-ല്‍ മരിക്കുന്നതുവരെ ഈ ചിത്രം അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ ഛായാചിത്രത്തിന്റെ കയറ്റുമതി് ഇപ്പോള്‍ തടഞ്ഞിരിക്കുകയാണ്.
യുകെ കലാ-പൈതൃക മന്ത്രി ലോര്‍ഡ് സ്റ്റീഫന്‍ പാര്ക്കിന്സണ്ന്റെ വാക്കുകളിങ്ങനെ ''ഒന്നാം ലോക മഹായുദ്ധത്തില്‍ കിടങ്ങുകളില്‍ പോരാടുന്നതിനായി ലോകമെമ്പാടുമുള്ള സൈനികരെത്തിയതിനാല്‍ അത്ഭുതകരവും സെന്‍സിറ്റീവുമായ ഈ ഛായാചിത്രം നമ്മുടെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തെ പകര്‍ത്തുന്നു. ഇന്ത്യക്കാരായ സൈനികരുടെ കഥയും സഖ്യകക്ഷികളുടെ വിജയത്തിന് അവരും മറ്റ് പലരും നല്കിയ സംഭാവനകളും പറയാന്‍ സഹായിക്കുന്നതിന് ഈ ഗംഭീരമായ പെയിന്റിംഗ് യുകെയില്‍ തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'' കലാസൃഷ്ടികളുടെയും സാംസ്കാരിക താല്‍പ്പര്യമുള്ള വസ്തുക്കളുടെയും കയറ്റുമതിയെക്കുറിച്ചുള്ള അവലോകന സമിതിയുടെ ഉപദേശത്തെ തുടര്‍ന്നാണ് ഛായാചിത്രത്തിന്റെ കയറ്റുമതി തടയാന്‍ യുകെ സര്‍ക്കാര്‍ തീരുമാനിച്ചത്.
''1914 നും 1918 നും ഇടയില്‍ ബ്രിട്ടന്റെ യുദ്ധശ്രമങ്ങള്‍ക്ക് അവരും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരും നല്കിയ മഹത്തായ സംഭാവനകള്‍ അടുത്തിടെ വരെ അവഗണിക്കപ്പെട്ടു. ഡി ലാസ്ലോയുടെ സിറ്റര്‍മാരുടെ ജീവിത കഥകള്‍ അനാവരണം ചെയ്യപ്പെടാന്‍ അവശേഷിക്കുന്നു.'ബ്രിട്ടീഷ്' എന്ന ഛായാചിത്രം നിരവധി, കൂടുതല്‍ പ്രാധാന്യമുള്ള തലങ്ങളില്‍ അവതരിപ്പിക്കുന്നുവെന്നാണ് ആര്‍സിഇഡബ്ല്യുഎ അംഗം പീറ്റര്‍ ബാര്‍ബര്‍ പറയുന്നത്. ''പുറത്തുനിന്നുള്ളവര്‍ തങ്ങളുടെ സാമ്രാജ്യത്വ യജമാനനെ വിശ്വസ്തതയോടെ സേവിക്കുന്നതും ബ്രിട്ടീഷ് ഉന്നത സമൂഹത്തിലെ ദേശസ്നേഹിയായ ഒരു അംഗമായി സ്വയം പുനര്‍നിര്‍മ്മിച്ച , എളിമയോടെ ജീവിച്ച ഹംഗേറിയന്‍ ജൂതന് എന്ന നിലയില്‍ താനും തമ്മിലുള്ള സമാനതകള്‍ ഡി ലാസ്ലോയ്ക്ക് കാണാന്‍ കഴിയുമായിരുന്നു.' ബാര്‍ബര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഫിലിപ്പ് ഡി ലാസ്ലോ എന്ന ജൂത വംശജനെ ചിത്രം പൂര്‍ത്തിയാകുന്നതിനു മുന്നേ ഒരു വിദേശ ഏജന്റാണെന്ന് ആരോപിച്ച് ബ്രിട്ടീഷ് ഭരണകൂടം ഒരു വര്‍ഷം തടവില്‍ പാര്‍പ്പിച്ചു. തടവില്‍ വച്ച് ഇദ്ദേഹം ക്രൂരമായ പീഢനത്തിന് വിധേയനാവുകയും പിന്നീട് നാഡീ തകരാറു നിമിത്തം മരണമടയുകയുമായിരുന്നു.






