രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജയിലര്‍’. സിനിമയുടെ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ രജനികാന്ത് ആരാധകര്‍ കാത്തിരുന്ന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകന്.
ചിത്രത്തില്‍ രജനികാന്തിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി എന്നാണ് നെല്‍സണ്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വര്‍ക്കുകള്‍ പുരോഗമിക്കുകയാണെന്നും വൈകാതെ ചിത്രം എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നെല്‍സണ്‍.
വിജയ് നായകനായെത്തിയ ബീസ്റ്റിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യന് എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, സുനില്‍ വസന്ത് രവി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അനിരുദ്ധാണ് സംഗീത സംവിധാനം. വിജയ് കാര്‍ത്തിക് കണ്ണന് ഛായാഗ്രഹണവും സ്റ്റണ്ട് ശിവ സംഘട്ടനവും നിര്‍വഹിക്കുന്നു. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലകനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

Comments